ലോകകപ്പ്: ആകാശം കീഴടക്കി ഖത്തർ എയർവേസ്
text_fieldsദോഹ: ലോകകപ്പ് വേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള കാണികളെ ആതിഥേയ നഗരത്തിലെത്തിക്കുന്നതിൽ നിർണായകമായ, ഖത്തർ എയർവേസ് നടത്തിയത് 14,000ത്തോളം സർവിസുകൾ. ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗിച്ചത് ഖത്തർ എയർവേസായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലോകകപ്പിന്റെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ണർ കൂടിയായിരുന്നു ഖത്തര്‍ എയര്‍വേസ്. ലോകകപ്പിന് ആരാധകരെ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായി പതിനാലായിരത്തോളം സര്‍വിസുകളാണ് ഖത്തര്‍ എയര്‍വേസ് നടത്തിയത്. ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള ഷട്ടില്‍ സര്‍വിസുകളാണ് വിമാന സര്‍വിസുകളുടെ എണ്ണം കുത്തനെ കൂട്ടിയത്.
ആകെ 34 ലക്ഷത്തിലധികം ആരാധകരാണ് ഖത്തര്‍ ലോകകപ്പ് ഗാലറിയില്‍ ഇരുന്ന് കണ്ടത്. 10 ലക്ഷത്തിൽ ഏറെ ആരാധകർ വിദേശങ്ങളിൽനിന്നാണ് ഖത്തറിലെത്തിയത്. സ്വപ്നം യാഥാര്‍ഥ്യമായെന്നും ഏറ്റവും മനോഹരമായ ലോകകപ്പിന്റെ ഭാഗമായതില്‍ ഏറെ കൃതജ്ഞതയുണ്ടെന്നും ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ എയര്‍വേസ് ഇറക്കിയ തീം സോങ്ങും വന്‍ ഹിറ്റായിരുന്നു.
അല്‍ബിദയിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദിയില്‍ ഖത്തര്‍ എയര്‍വേസ് ഒരുക്കിയ സ്കൈ ഹൗസ് 18 ലക്ഷത്തിലേറെ പേരാണ് സന്ദര്‍ശിച്ചത്. ഫുട്ബാളുമായി ബന്ധപ്പെട്ട വിവിധ വിനോദപരിപാടികളും മത്സരങ്ങളുമായിരുന്നു പവിലിയനിൽ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.