Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക​ക​പ്പ് യോ​ഗ്യ​ത; ...

ലോ​ക​ക​പ്പ് യോ​ഗ്യ​ത; ടി​ക്ക​റ്റ് വി​ൽ​പ​ന​ക്ക് തു​ട​ക്കം

text_fields
bookmark_border
World Cup qualification,
cancel

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ള്‍ യോ​ഗ്യ​താ മൂ​ന്നാം റൗ​ണ്ടി​ലെ ഖ​ത്ത​റി​ന്റെ ആ​ദ്യ മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റ് വി​ല്‍പ​ന​ക്ക് തു​ട​ക്കം കു​റി​ച്ചു. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് അ​ൽ റ​യ്യാ​നി​ലെ അ​ഹ​മ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യ​ത്തി​ൽ യു.​എ.​ഇ​ക്കെ​തി​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റ് വി​ൽ​പ​ന​യാ​ണ് ആ​രം​ഭി​ച്ച​ത്.

വൈ​കീ​ട്ട് ഏ​ഴ് മ​ണി​ക്കാ​ണ് മ​ത്സ​ര​ത്തി​ന് കി​ക്കോ​ഫ് കു​റി​ക്കു​ന്ന​ത്. 10 റി​യാ​ല്‍, 30 റി​യാ​ല്‍ നി​ര​ക്കു​ക​ളി​ല്‍ ആ​രാ​ധ​ക​ര്‍ക്ക് ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കാ​വു​ന്ന​താ​ണ്. ഖ​ത്ത​ര്‍ ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​ന്റെ വെ​ബ്സൈ​റ്റി​ല്‍ (tickets.qfa.qa/qfa) ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. ഏ​ഷ്യ​ന്‍ ക​പ്പ് ജേ​താ​ക്ക​ളാ​യ ഖ​ത്ത​ര്‍ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​നെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ക്രം അ​ഫീ​ഫ് അ​ട​ക്ക​മു​ള്ള സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ​ല്ലാം ടീ​മി​ലു​ണ്ട്. ഒ​പ്പം യൂ​ത്ത് ടീ​മി​ലെ താ​ര​ങ്ങ​ള്‍ക്കും കോ​ച്ച് മാ​ര്‍ക്വ​സ് ലോ​പ​സ് സം​ഘ​ത്തി​ല്‍ ഇ​ടം ന​ല്‍കി​യി​ട്ടു​ണ്ട്.

ലോ​ക​ക​പ്പ് യോ​ഗ്യ​ത​യു​ടെ നി​ർ​ണാ​യ​ക ഘ​ട്ട​മാ​യ മൂ​ന്നാം റൗ​ണ്ടി​ലെ ആ​ദ്യ അ​ങ്കം സ്വ​ന്തം കാ​ണി​ക​ള്‍ക്ക് മു​ന്നി​ല്‍ ജ​യ​ത്തോ​ടെ തു​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ന്നാ​ബി​ക​ള്‍. ഇ​റാ​ൻ, ഉ​സ്ബെ​കി​സ്താ​ൻ, കി​ർ​ഗി​സ്താ​ൻ, ഉ​ത്ത​ര കൊ​റി​യ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ൾ. സെ​പ്റ്റം​ബ​ർ 10ന് ​കൊ​റി​യ​ക്കെ​തി​രെ​യാ​ണ് ഖ​ത്ത​റി​ന്റെ ര​ണ്ടാം അ​ങ്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup qualificationQatar NewsTickets sale
News Summary - World Cup qualification; Tickets for sale the beginning
Next Story