Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക​ക​പ്പ് യോ​ഗ്യ​ത:...

ലോ​ക​ക​പ്പ് യോ​ഗ്യ​ത: ഖ​ത്ത​ർ-​യു.​എ.​​ഇ മ​ത്സ​രം സെ​പ്റ്റം​ബ​റി​ൽ

text_fields
bookmark_border
qatar
cancel
camera_alt

അ​ഹ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യം

ദോ​ഹ: 2026 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത​യു​ടെ മൂ​ന്നാം റൗ​ണ്ടി​ല്‍ ഖ​ത്ത​റി​ന്റെ പോ​രാ​ട്ട​ങ്ങ​ള്‍ക്ക് സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് തു​ട​ക്കം. ലോ​ക​ക​പ്പ് ഫു​ട്ബാ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് വേ​ദി​യാ​യ അ​ഹ്മ​ദ് ബി​ന്‍ അ​ലി സ്റ്റേ​ഡി​യ​ത്തി​ൽ യു.​എ.​ഇ​ക്കെ​തി​രെ​യാ​ണ് ഖ​ത്ത​റി​ന്റെ ആ​ദ്യ മ​ത്സ​രം. ഏ​ഷ്യ​ന്‍ ജേ​താ​ക്ക​ളെ​ന്ന ത​ല​യെ​ടു​പ്പു​മാ​യി ലോ​ക​ക​പ്പ് യോ​ഗ്യ​ത ഉ​റ​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ന്നാ​ബി​ക​ള്‍. ഗ്രൂ​പ് എ​യി​ല്‍ ശ​ക്ത​രാ​യ ഇ​റാ​ന്‍, ഉ​സ്ബ​കി​സ്താ​ന്‍, കി​ര്‍ഗി​സ്താ​ന്‍, ഉ​ത്ത​ര കൊ​റി​യ ടീ​മു​ക​ളാ​ണ് ഖ​ത്ത​റി​നൊ​പ്പ​മു​ള്ള​ത്. യു.​എ.​ഇ​യ്ക്കെ​തി​രെ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് സ്വ​ന്തം കാ​ണി​ക​ള്‍ക്ക് മു​ന്നി​ൽ ബൂ​ട്ടു​കെ​ട്ടി അ​ടു​ത്ത​ഘ​ട്ട​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കാം. സെ​പ്റ്റം​ബ​ര്‍ 10ന് ​ഉ​ത്ത​ര കൊ​റി​യ​യെ​യും ഒ​ക്ടോ​ബ​ര്‍ 10ന് ​കി​ര്‍ഗി​സ്താ​നെ​യും നേ​രി​ടും.​ഒ​ക്ടോ​ബ​ര്‍ 15ന് ​തെ​ഹ്റാ​നി​ലാ​ണ് ഇ​റാ​നു​മാ​യു​ള്ള ആ​ദ്യ മ​ത്സ​രം. ന​വം​ബ​ര്‍ 14ന് ​ഉ​സ്ബ​കി​സ്താ​നെ​തി​രാ​യ മ​ത്സ​ര​ത്തോ​ടെ ആ​ദ്യ റൗ​ണ്ട് പോ​രാ​ട്ട​ങ്ങ​ള്‍ അ​വ​സാ​നി​ക്കും. ഗ്രൂ​പ്പി​ല്‍ നി​ന്നും ര​ണ്ട് ടീ​മു​ക​ള്‍ക്കാ​ണ് ലോ​ക​ക​പ്പി​ലേ​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത ല​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsworld cup qualifierQatar News
News Summary - World Cup Qualifier: Qatar-UAE match in September
Next Story