റെഡി, ലോകകപ്പ് രണ്ടാം സ്റ്റേഡിയവും അല്‍വഖ്റ സ്റ്റേഡിയം
text_fieldsദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ഫിഫ ലോകകപ്പിെൻറ രണ്ടാമത്തെ സ്റ്റേഡിയവ ും തുറക്കുന്നു. അല്‍വഖ്റ സ്റ്റേഡിയത്തിെൻറ ഉദ്ഘാടനം മേയ് 16ന് നടക്കും. അന ്ന് സ്റ്റേഡിയത്തിൽ അമീര്‍ കപ്പ് ഫൈന ൽനടക്കും. ഇതോടനുബന്ധിച്ചാണ് സ്റ്റേ ഡിയത്തിെൻറ ഉദ്ഘാടനവും നടക്കുക. നേരത്തേ ലോകകപ്പ് സ് റ്റേഡിയമായ ഖലീഫ സ് റ്റേഡിയം തുറന്നുകൊടുത്തിരുന്നു. 2017 മേയ് 19ന് നടന്ന അമീര്‍ കപ്പ് ഫൈനലിനോട നുബന്ധിച്ചായിരുന്നു ഖലീഫ രാജ്യാന്തര സ്റ്റേഡിയം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ലോകത്തിന് മുമ്പാകെ സമര്‍പ്പിച്ചത്.
വഖ്റ സ്റ്റേഡിയം ഉദ്ഘാടന ചടങ്ങിേൻറയും അമീര്‍ കപ്പ് ഫൈനലിേൻറയും ടിക്കറ്റ് വില്‍പ്പന തുടങ്ങിയതായി സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസി അറിയിച്ചു. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷെൻറ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി ടിക്കറ്റുകള്‍ നേടാം. സ്റ്റേഡിയത്തിെൻറ ഉദ്ഘാടനം മേ യില്‍ നടക്കുമെന്ന് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 എല്‍എല്‍സി സിഇഒ നാസര്‍ അല്‍ഖാതിര്‍ നേരത്തെ അറി യിച്ചിരുന്നു. സ്റ്റേഡിയത്തിെൻറ ടര്‍ഫ് സ്ഥാപിച്ചതില്‍ നേരത്തേ ലോകറെക്കോര്‍ഡ് കൈവരിച്ചിരുന്നു.
9.15 മണിക്കൂർ മാത്രം എടുത്താണ് പിച്ചിനായുള്ള പുല്‍ത്തകിടി വിരിച്ചത്. 7800 സ്ക്വയര്‍മീറ്ററാണ് പുല്‍ത്തകിടിയുടെ വിസ്തീര്‍ണം. സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസിയുടെയും ആസ്പയര് സോണ്‍ ഫൗണ്ടേഷ േൻറയും ടര്‍ഫ് നഴ്സറിയില്‍ വികസിപ്പിച്ച പുല്‍ത്തകിടിയാണ് വിരിച്ചത്. ഖത്തര്‍ ലോകകപ്പിനായി ആദ്യം സ ജ്ജമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിെൻറ റെക്കോര്‍ഡാണ് വഖ്റ സ്റ്റേഡിയം മറികടന്നത്. 13.15 മണിക്കൂർ എടുത്താണ് ഖലീഫയില്‍ പുല്‍ത്തകിടി സ്ഥാപിച്ചത്.
വഖ്റയിൽ പരീക്ഷണ മൽസരങ്ങൾ വരും
ഉദ്ഘാടനം കഴിയുന്നതോടെ അൽവഖ്റ സ്റ്റേഡിയം പരീക്ഷണമൽസരങ്ങളാൽ സജീവമാകും. രാജ്യാന്തര സൗഹൃദമത്സരങ്ങളും ഇവിടെ സംഘടിപ്പിക്കും. വഖ്റ സ്പോര്‍ട്സ് ക്ലബിെൻറ ഹോം ഗ്രൗണ്ടായി ലോകകപ്പിന് ശേഷം ഉപയോഗിക്കും. ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ ആണ് ഇവിടെ നടക്കുക. 40,000 ആണ് സീറ്റിങ് ശേഷി. ലോകകപ്പിന് ശേഷം സീറ്റുകളുടെ എണ്ണം 20,000 ആക്കി കുറക്കും. ഇവ വികസ്വര രാജ്യങ്ങളിലെ കായിക വികസനത്തിനായി കൈമാറും. വിഖ്യാത ഇറാഖി ബ്രിട്ടീഷ് വാസ്തുശില്പിയായ സഹാ ഹാദിദാണ് രൂപകത്പന ചെയ്തത്. ഖത്തറിെൻറ സമുദ്രപാരമ്പര്യവും മുത്തുവാരലും സൂചിപ്പിക്കുന്ന ദൗവിെൻറ മാതൃകയിലാണ് സ്റ്റേഡിയം. 575 മില്യണ്‍ യുഎസ് ഡോളറാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഉള്ളി ലേക്കു മടക്കിവെക്കാവുന്ന രീതിയിലുള്ളതാണ് മേല്‍ക്കൂരയുടെ ഘടന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.