ലോകകപ്പ് ട്രോഫി ടൂർ സമാപിച്ചു; ഇനി ലോകപര്യടനം
text_fieldsദോഹ: ആറു ദിവസങ്ങളിലായി ഖത്തറിന്‍റെ വിവിധ ഭാഗങ്ങളിലായി സന്ദർശകർക്ക് വിരുന്നൊരുക്കി നടന്ന ലോകകപ്പ് ട്രോഫി പര്യടനം സമാപിച്ചു. മേയ് അഞ്ചിന് അൽ ഇഹ്സാൻ കെയർ സെന്‍ററിൽ തുടങ്ങി, വിവിധ ഭാഗങ്ങളിലായി പ്രദർശനം നടത്തിയ ട്രോഫിക്ക് ചൊവ്വാഴ്ച രാത്രിയിൽ കതാറയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് യാത്രയയപ്പ് നൽകിയത്. ഇനി ലോക പര്യടനത്തിനായി നീങ്ങുന്ന ലോകകപ്പ് ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പ് യോഗ്യത നേടിയ 32 രാജ്യങ്ങൾ ഉൾപ്പെടെ വിവിധ വൻകരകൾ സന്ദർശിച്ച് നവംബർ 21 ഉദ്ഘാടനമത്സര ദിനത്തിൽ വീണ്ടും ഖത്തറിൽ തിരികെയെത്തും. വിവിധ ഗൾഫ് രാജ്യങ്ങളിലും ഫുട്ബാൾ ആരാധകർ ഏറെയുള്ള ഇന്ത്യയിലും ട്രോഫി പര്യടനം നടത്തും. കതാറയിൽ വിവിധ കലാ പരിപാടികളും നൃത്തവിസ്മയങ്ങളും തീർത്ത ഷോയിലായിരുന്നു ട്രോഫിക്ക് യാത്രയയപ്പ് നൽകിയത്. ആസ്പയർ പാർക്ക്, ലുസൈൽ മറീന, മിശൈരിബ്, ഇൻഡസ്ട്രിയൽ ഏരിയ, സൂഖ് വാഖിഫ് തുടങ്ങിയ കേന്ദ്രങ്ങളിലെ ട്രോഫി പ്രദർശനത്തിന് പതിനായിരങ്ങളാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.