ലോകപരിസ്ഥിതി ദിനാചരണം: പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും സമഗ്ര ദേശീയ പദ്ധതി
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും രാജ്യം വലിയ പ്രാധാന്യം നൽകുന്നുവെന്നും ഇതിനായി സമഗ്ര ദേശീയ പദ്ധതി രൂപപ്പെടുത്തുമെന്നും നഗരസഭ പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സു െബെഇ.
സുസ്ഥിര വികസനത്തിെൻറ ഭാഗമായി ഖത്തറിൽ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടും പ്രകൃതി േസ്രാതസ്സുകൾ നിലനിർത്തിക്കൊണ്ടുമുള്ള വികസന സാധ്യതകൾ സംബന്ധിച്ച് ദേശീയ പദ്ധതി ആവിഷ്കരിക്കുന്നതിന് ദോഹയിലെ ഗ്ലോബൽ ഗ്രീൻ േഗ്രാത്ത് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പഠനം നടന്നുവരുകയാണെന്നും മന്ത്രി അൽ സുബൈഇ പറഞ്ഞു. ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
'ആവാസ വ്യവസ്ഥയെ വീണ്ടെടുക്കുക' എന്ന പ്രമേയത്തിൽ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ലോകത്തുടനീളമുള്ള ആവാസ വ്യവസ്ഥകളെയും പരിസ്ഥിതി വൈവിധ്യങ്ങളെയും സംരക്ഷിക്കേണ്ടതിെൻറ ആവശ്യം അനിവാര്യമായിരിക്കുന്നു. ഭാവി തലമുറകൾക്കുവേണ്ടിയുള്ള സുസ്ഥിര വികസനമെന്ന കാഴ്ചപ്പാടിെൻറ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ ഇത് നിർണായക പങ്കുവഹിക്കും. രാജ്യത്ത് ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുന്നതിൽ പരിസ്ഥിതിയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.
പരിസ്ഥിതി സംരക്ഷണത്തിന് വിവിധ പദ്ധതികൾ
രാജ്യത്തിെൻറ പരിസ്ഥിതി സമ്പത്ത് സംരക്ഷിക്കുന്നതിന് വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. ഖത്തരി ഭൂമികളുടെ സംരക്ഷണം, വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളുടെ സംരക്ഷണം, കൂടുതൽ വൃക്ഷങ്ങൾ നട്ടുവളർത്തുക, അറേബ്യൻ ഒറിക്സ്, പേടമാൻ തുടങ്ങിയവയുടെ വംശവർധനവിന് പദ്ധതികൾ തയാറാക്കൽ, കടൽ പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിവിധ പദ്ധതികൾ മന്ത്രാലയത്തിെൻറ കീഴിൽ നടന്നുവരുന്നു.
ഖത്തറിെൻറ പരിസ്ഥിതി സംവിധാനത്തിൽ നിർണായക ചുവടുവെപ്പിന് ഈ നടപടികളെല്ലാം വലിയപങ്ക് വഹിക്കുമെന്നും മന്ത്രി അൽ സുബൈഇ പറഞ്ഞു. രാജ്യത്തിെൻറ പരിസ്ഥിതിയെ സംരക്ഷിക്കാനും ആവാസ വ്യവസ്ഥകളെ തിരിച്ചുപിടിക്കുന്നതിനും പൊതുജനം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. 2022ഒാടെ രാജ്യത്തിെൻറ ഭൂരിഭാഗവും പച്ചപുതപ്പിക്കാനുള്ള മരംനടൽ അടക്കമുള്ള പദ്ധതി പുരോഗമിക്കുകയാണ്. കൂടുതൽ ഹരിത മേഖലകൾ രൂപപ്പെടുത്തുന്നതിെൻറ ഭാഗമായി വംശനാശം സംഭവിക്കുന്നതും അപൂർവ ഇനങ്ങളിൽ പെട്ടതുമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ്.
2022ഒാടെ രാജ്യത്തെ പച്ചപ്പുള്ള ഭാഗങ്ങൾ 10 മില്യൻ സ്ക്വയർ മീറ്റർ ആക്കാനുള്ള യത്നത്തിലാണ് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ. 2022ഒാടെ ആകെ 240 ശതമാനം ഭാഗം പച്ചപുതക്കും. റോഡുകളും പൊതുഇടങ്ങളും സൗന്ദര്യവത്കരിക്കുന്ന സൂപ്പർവൈസറി കമ്മിറ്റിയുടെ കീഴിലാണ് ഇതിെൻറ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനായി 10 മില്യൻ സ്ക്വയർ മീറ്ററിൽ മരങ്ങൾ നടും. ഖത്തരി പരിസ്ഥിതിക്ക് യോജിച്ച പ്രാദേശിക മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. ശുദ്ധീകരിച്ച ജലമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉപയോഗിച്ച ജലം വലിയ അളവില്‍ ഖത്തറിനുണ്ട്. രണ്ടുഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തില്‍ മരങ്ങള്‍ക്കും ചെടികള്‍ക്കുമായി ബൃഹദ് നഴ്സറി സ്ഥാപിക്കലാണ്. രണ്ടാംഘട്ടത്തില്‍ ഇവയില്‍നിന്നുള്ള മരങ്ങളും ചെടികളും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപ്പിക്കും. പത്തുലക്ഷം മരങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
മന്ത്രാലയത്തിന് കീഴിലെ വന്യജീവി സംരക്ഷണവിഭാഗം അപൂർവ ഇനങ്ങളിൽപെട്ട വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് വിശാലമായ പദ്ധതി തന്നെ തയാറാക്കിയിട്ടുണ്ട്. എല്ലാ അപൂർവയിനം വൃക്ഷങ്ങളും പ്രധാനപ്പെട്ട സസ്യജാലങ്ങളും സംരക്ഷിത വലയത്തിൽ നട്ടുപിടിപ്പിക്കും. എല്ലാ കടന്നുകയറ്റങ്ങളിൽനിന്നും അവയെ വേലിതിരിച്ച് സംരക്ഷിക്കും.
നിരവധി വർഷങ്ങൾക്കുമുമ്പ് ഖത്തറിൽ സർവസാധാരണയായി കാണപ്പെട്ടിരുന്ന അൽ അബാൽ, അൽ ഗാസ തുടങ്ങിയ വൃക്ഷങ്ങൾ ഈയടുത്ത് പ്രത്യേക സംരക്ഷിത പ്രദേശത്തുനിന്നും കണ്ടെടുക്കുകയും കാമ്പയിനിെൻറ ഭാഗമായി അവ വീണ്ടും നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു.
പച്ചപ്പ് നശിപ്പിച്ചാൽ ജയില്‍ ശിക്ഷ, പിഴ
രാജ്യത്തെ ഹരിതപ്രദേശങ്ങൾ നശിപ്പിക്കുന്നതിനെതിരെ കടുത്ത നടപടികളാണ് പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുന്നത്. 1995ലെ 32ാം നിയമം അനുസരിച്ചാണ് ഹരിത പ്രകൃതി നശിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മുനിസിപ്പാലിറ്റിയുടെ കണ്ട്രോള് റൂമിലെ 184 എന്ന ഹോട്ട്ലൈനിലേക്ക് വിവരം അറിയിക്കണം.
മരങ്ങളും ചെടികളും പ്രകൃത്യാ വളര്‍ന്നതോ ആരെങ്കിലും നട്ടുപിടിപ്പിച്ചതോ ആയതും മറ്റു ജീവജാലങ്ങള്‍ ജീവിക്കുന്നതുമായ സ്ഥലമാണ് ഹരിത പ്രദേശമെന്നാണ് നിയമത്തിൽ പറയുന്നത്. ഈ സ്ഥലങ്ങള്‍ കാര്‍ഷികവൃത്തിക്ക് ഉപയോഗിക്കുന്നതായിരിക്കില്ല. എന്നാല്‍ ഈ പ്രദേശത്തിെൻറ ഉടമസ്ഥാവകാശം രാജ്യത്തില്‍ നിക്ഷിപ്തമായതും ഇവിടെനിന്നുള്ള ലാഭമോ നേട്ടമോ ആര്‍ക്കും അവകാശപ്പെട്ടതല്ലെന്നും നിയമം പറയുന്നു. ഹരിത പ്രദേശങ്ങളെ അനാവശ്യമായി കൈകാര്യം ചെയ്യാൻ പാടില്ല. ഭക്ഷണം പാകംചെയ്യാനല്ലാതെ ഇവിടങ്ങളില്‍ തീ കത്തിക്കുകയോ ചൂടാക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. കാര്‍ഷിക വിളകളോ പുല്ലോ മറ്റോ കത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട വഴിയിലൂടെയല്ലാതെ വാഹനങ്ങളോ വന്‍ യന്ത്രങ്ങളോ കൊണ്ടുപോകുന്നതും അനുവദനീയമല്ല.
1995ലെ 32ാം നിയമപ്രകാരം ഹരിതപ്രദേശങ്ങള്‍ നശിപ്പിക്കുകയും നിയമം ലംഘിക്കുകയും ചെയ്യുന്നവര്‍ക്ക് മൂന്നുമാസം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്നതും രണ്ടായിരം മുതല്‍ ഇരുപതിനായിരം റിയാല്‍ വരെ ലംഘനത്തിെൻറ ഗൗരവത്തിനനുസരിച്ച് പിഴ ഈടാക്കാവുന്നതുമാണ്. ശിക്ഷയായി ജയിലും പിഴയും ഒന്നിച്ചോ അല്ലെങ്കില്‍ അവയിലേതെങ്കിലുമൊന്നോ വിധിക്കാവുന്നതാണ്. നിയമപ്രകാരം പ്രകൃതി നശിപ്പിച്ച വാഹനമോ യന്ത്രങ്ങളോ ഉപകരണങ്ങളോ കണ്ടുകെട്ടാനും കോടതിക്ക് നിര്‍ദേശിക്കാവുന്നതാണ്. നിയമലംഘനം നടത്തിയ പ്രദേശത്തിന് അനുസരിച്ച് നഷ്ടപരിഹാരവും ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.