Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോക ഹൃദയ ദിനം:...

ലോക ഹൃദയ ദിനം: ആസ്​റ്റർ ഡി.എം ഹെൽത്ത് കെയർ ‘ഹൃദയപൂർവം നിങ്ങളോടൊപ്പം’ 

text_fields
bookmark_border
ലോക ഹൃദയ ദിനം: ആസ്​റ്റർ ഡി.എം ഹെൽത്ത് കെയർ ‘ഹൃദയപൂർവം നിങ്ങളോടൊപ്പം’ 
cancel
camera_alt???? ???? ?????????????????????? ???????? ??.?? ??????? ???? ??????? ?????????? ???????????????? ???????

ദോഹ: ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ച്​ ആസ്​റ്റർ  ഡി.എം ഹെൽത്ത് കെയർ ‘ഹൃദയപൂർവം നിങ്ങളോടൊപ്പം’ സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ ഭാഗങ്ങളിലായി സൗജന്യ  ലിപിഡ് െപ്രാഫൈൽ പരിശോധന, വിദ്യാർഥികൾക്കായി  പോസ്​റ്റർ രചനാമത്സരം, പ്രചാരണറാലി,  വിദ്യാർഥികൾക്കും  പൊതുജനങ്ങൾക്കുമായി ബോധവൽകരണപരിപാടി,  ഹൃദയാരോഗ്യ പരിചരണങ്ങളെ കുറിച്ചുള്ള പരിശീലനം,  വിദഗ്​ധ കാർഡിയോളോജിസ്​റ്റി​​െൻറനേതൃത്വത്തിലുള്ള  ബോധവൽകരണം, ഡോക്ടർമാർക്കുള്ള സയൻറിഫിക്  സെഷൻ തുടങ്ങിയവയാണ്​ സംഘടിപ്പിച്ചത്​. 

ഖത്തറിലേയും മറ്റു ഗൾഫ് രാജ്യങ്ങളിലേയും ആരോഗ്യ  പരിചരണരംഗത്തെ പ്രമുഖരായ ആസ്​റ്റർ ഡി.എം ഹെൽത്ത്  കെയർ മുപ്പതാം വാർഷികാഘോഷമായ ‘ആസ്​റ്റർ@30’​​െൻറ  ഭാഗമായാണ് പരിപാടി. അൽ ഹിലാൽ, സി  റിങ് റോഡ്, ഇൻഡസ്​ട്രിയൽ ഏരിയ, അൽ ഖോർ, ഓൾഡ്  അൽ ഗാനിം, അൽ റയ്യാൻ എന്നിവിടങ്ങളിലുള്ള മെഡിക്കൽ  സ​െൻററുകളിലും ദോഹയിലെ ആസ്​റ്റർ ഹോസ്​പിറ്റലിലുമായി രാവിലെ ഏഴുമണി മുതൽ പത്തുമണി വരെ  2100 ലധികം പേർക്ക്​ സൗജന്യ ലിപിഡ് െപ്രാഫൈൽ പരിശോധന നടത്തി. 

ഐഡിയൽ ഇന്ത്യൻ സ്​ക്കൂളിൽ നടത്തിയ ബോധവത്കരണ  പരിപാടിയിലും കാൽനട പ്രചരണയാത്രയിലുമായി  നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. ആസ്​റ്റർ ഹോസ്​പിറ്റലിലെ ഡോ. ജോബിൻ  രാജൻ പങ്കെടുത്തു. ദോഹയിലെ ആസ്​റ്റർ ഹോസ്​പിറ്റലിൽ  നടന്ന ഹൃദയാരോഗ്യത്തെ കുറിച്ചുള്ള ചർച്ചയിൽ  ആസ്റ്റർ മെഡിക്കൽ സെൻ്റർ അൽ ഹിലാലിലെ  കാർഡിയോളോജിസ്റ്റായ ഡോ.രവീന്ദ്രൻ, ആസ്റ്റർ ഹോസ്​ പിറ്റലിലെ ഡോ. ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.  ദോഹയിലെ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടന്ന  ഡോക്​ടർമാർക്കുള്ള സയൻ്റിഫിക് സെഷനിൽ ഖത്തറിലെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ള  അറുപതോളം ഡോക്ടർമാർ  പങ്കെടുത്തു. ഹൃദയ പരിചരണരംഗത്തെ പുതിയ  ചികിഝാരീതികളെ കുറിച്ച് ഡോ. രവീന്ദ്രൻ പ്രബന്ധം  അവതരിപ്പിച്ചു. ഖത്തറിലെ ഇന്ത്യൻ ഡോക്ടേഴ്സ്​ ക്ളബ്  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ്​ ഡോ.ജോജി തോമസ്​ മുഖ്യാതിഥിയായ ചടങ്ങിലെ ആസ്റ്റർ  ഡിഎം ഹെൽത്ത് കെയറി​െൻറ ഖത്തറിലെ ചീഫ്  എക്സികുട്ടീവ് ഓഫീസർ ഡോ. സമീർ മൂപ്പൻ അധ്യക്ഷത  വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsWorld Heart Daymalayalam news
News Summary - world heart day-qatar-gulf news
Next Story