മാനവികതയുടെ കാവലാളാവുക -ഡോ. ഷീല ഫിലിപ്പോസ്
text_fieldsദോഹ: മാനവികതയും സാഹോദര്യവുമാണ് ഓരോ ആഘോഷങ്ങളും ഉദ്ഘോഷിക്കുന്നതെന്നും മാനവികതയുടെ കാവലാളാവുകയെന്ന ആശയത്തിന് പ്രസക്തി വർധിക്കുകയാണെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് വനിത വിഭാഗം അധ്യക്ഷയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിങ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ് അഭിപ്രായപ്പെട്ടു. അല്‍ സുവൈദ് ഗ്രൂപ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ഔള്‍ ബിസിനസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ആഷിഖ് റഹ്മാന് പെരുന്നാള്‍ നിലാവിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്കും കലാകാരന്മാര്ക്കും പ്രോത്സാഹനം നല്കുന്ന പ്രസിദ്ധീകരണമെന്ന നിലക്ക് പെരുന്നാള്‍ നിലാവിന്റെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഗുഡ് വില്‍ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ്, അല്‍ സുവൈദ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്, അല്‍ മവാസിം ബിസിനസ് ഗ്രൂപ് മാര്‍ക്കറ്റിങ് മാനേജര്‍ എൻജിനീയര്‍ ആദില്‍, ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ എന്നിവര്‍ സംസാരിച്ചു. മീഡിയ പ്ലസ് സി.ഇ.ഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.