വേൾഡ് ട്രാവൽ അവാർഡ്: ചുരുക്കപ്പട്ടികയിൽ അൽ മുഫ്ത റെന്റ് എ കാറും
text_fieldsദോഹ: ലോകത്തെ ഏറ്റവും മികച്ച ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങൾക്കുള്ള വേൾഡ് ട്രാവൽ അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് ഖത്തറിൽ നിന്നുള്ള റെന്റ് എ കാർ സ്ഥാപനമായ അൽ മുഫ്തയും. മലയാളികളുടെ ഉടമസ്ഥതയിൽ ഖത്തറിലെ ആദ്യ റെന്റ് എ കാർ കമ്പനിയായി തുടങ്ങി അരനൂറ്റാണ്ടിലേറെ ദൈർഘ്യമുള്ള സേവനപാരമ്പര്യവുമായി ശ്രദ്ധേയമായ സ്ഥാപനമാണ് അൽ മുഫ്ത.
‘കാർ ഹയർ’ വിഭാഗത്തിലാണ് അൽ മുഫ്ത റെന്റ് എ കാർ അവസാന പട്ടികയിൽ ഇടം നേടിയത്. സേവന മികവിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ സ്ഥാപനങ്ങൾക്ക് പൊതുജനങ്ങൾക്കും വോട്ട് ചെയ്യാൻ അവസരമുണ്ട്. worldtravelawards.com/vote എന്ന ലിങ്കിൽ പ്രവേശിച്ച് മാർച്ച് 31ന് മുമ്പായി വോട്ട് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.