പ്രാദേശിക പച്ചക്കറി വിപണനത്തിൽ വൻനേട്ടവുമായി ഹസാദ്
text_fieldsദോഹ: പ്രാദേശിക പച്ചക്കറികൾ വിപണനം ചെയ്യുന്നതിൽ മഹാസീലിന് വൻ വിജയം. ഹസാദിെൻറ അനുബന്ധ സ്ഥാപനമാണ് മാർക്കറ്റിങ് ആൻഡ് അഗ്രി സർവിസസ് കമ്പനി എന്ന മഹാസീൽ. 2021 ജനുവരിയിൽ 3.5 മില്യൻ കിലോഗ്രാം പ്രാദേശിക പച്ചക്കറികളാണ് മഹാസീൽ ഖത്തർ വിപണിയിൽ ഇറക്കിയത്. കഴിഞ്ഞവർഷം ഇതേ സമയത്ത് നടത്തിയതിനേക്കാൾ മൂന്നിരട്ടിയാണിത്. പ്രാദേശിക പച്ചക്കറി ഉൽപാദനം വർധിപ്പിക്കുന്ന തരത്തിൽ മികച്ച വിപണനം സാധ്യമാക്കാൻ കഴിഞ്ഞതിൽ ഏെറ അഭിമാനിക്കുന്നതായി ഹസാദ് സി.ഇ.ഒ എൻജി. മുഹമ്മദ് അൽ സാദ പറഞ്ഞു. 2020ൽ കമ്പനി 19 മില്യൻ കിലോഗ്രാം പച്ചക്കറികളാണ് പ്രാദേശിക വിപണിയിൽ വിറ്റത്.
രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷ മേഖലയിൽ മികച്ച സംഭാവനയാണ് കമ്പനി നൽകുന്നത്. പ്രാദേശിക പച്ചക്കറികൾ മികച്ച ഗുണനിലവാരത്തിൽ ലഭിക്കാൻ ഇത് ഇടയാക്കുന്നു. ഉൽപാദനം വർധിപ്പിക്കാനും ഇത്തരം നടപടികളിലൂെട സാധ്യമാകുന്നുണ്ട്. 95 ഹൈപ്പർ മാർക്കറ്റുകളിലൂടെ 30ഇനം പ്രാദേശിക പച്ചക്കറികളാണ് മഹാസീൽ ഖത്തറിൽ വിൽക്കുന്നത്. മഹാസീലിന് കീഴിൽ രജിസ്റ്റർ ചെയ്ത 350 പ്രാദേശിക ഫാമുകളിൽനിന്നാണ് പച്ചക്കറികൾ ലഭ്യമാക്കുന്നത്. ഈ ഫാമുകൾക്ക് തങ്ങളുെട ഉൽപന്നങ്ങൾ വിൽക്കാൻ മഹാസീലിെൻറ വിപണന സൗകര്യങ്ങളും മറ്റ്േസവനങ്ങളും ലഭ്യമാകുന്നുണ്ട്. രജിസ്റ്റർ ചെയ്തവർക്കായി മൊബൈൽ ആപ്പും കമ്പനി വികസിപ്പിച്ചു. കൃഷി, വിപണനം തുടങ്ങിയ മേഖലകളിലെ വിവിധ സൗകര്യങ്ങളുടെ വിവരങ്ങൾ ഈ ആപ്പിലൂടെ കർഷകർക്ക് ലഭ്യമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.