യെല്ലോ ലിസ്റ്റ് ഒഴിവാക്കി: ഗ്രീന്‍ ലിസ്റ്റില്‍ കൂടുതല്‍ രാജ്യങ്ങള്‍
text_fieldsദോഹ: കോവിഡ് ബാധിത രാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിലും മാറ്റം വരുത്തി ഖത്തറിെൻറ പുതിയ യാത്രാ നയം. കോവിഡ് വ്യാപനത്തോതും അപകടസാധ്യതയും വിലയിരുത്തി രാജ്യങ്ങളെ വേര്‍തിരിച്ച് യാത്രാചട്ടങ്ങള്‍ നിശ്ചയിക്കുന്നതിനായി തയാറാക്കുന്ന പട്ടികയിൽ ഇനി റെഡും ഗ്രീനും മാത്രം. യെല്ലോ ലിസ്റ്റിനെ തീർത്തും ഒഴിവാക്കിയപ്പോൾ, ഇന്ത്യ ഉൾപ്പെടെയുള്ള ഹൈ റിസ്ക് രാജ്യങ്ങൾക്കായി 'എക്സപ്ഷനൽ റെഡ് ലിസ്റ്റ്' എന്ന പട്ടിക പുതുതായി തയാറാക്കി. അപകടസാധ്യത തീരെയില്ലാത്ത ഗ്രീന്‍ ലിസ്റ്റിലേക്ക് കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് പരിഷ്കാരം. 188 രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റിലുള്ളത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ അയല്‍രാജ്യങ്ങള്‍ക്കു പുറമെ തുര്‍ക്കി, സിറിയ, ഇറാന്‍, ഫ്രാന്‍സ്, ചൈന, ബ്രസീല്‍, ഭൂട്ടാന്‍, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളെയും ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങള്‍ക്കായി തയാറാക്കിയിരുന്ന യെല്ലോ ലിസ്റ്റ് പൂര്‍ണമായും ഒഴിവാക്കിയപ്പോൾ, അപകടസാധ്യത കൂടിയ രാജ്യങ്ങള്‍ക്കുള്ള റെഡ് ലിസ്റ്റില്‍ 15 രാജ്യങ്ങളാണുള്ളത്. ഈജിപ്ത്, ക്യൂബ തുടങ്ങിയവ റെഡ് ലിസ്റ്റിലാണ്. റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍നിന്നു ഖത്തറിലേക്കു വരുന്ന വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ െറസിഡന്‍സ് വിസയുള്ളവര്‍ക്ക് ക്വാറൻറീന്‍ ആവശ്യമില്ല. സന്ദര്‍ശക വിസയില്‍ വരുന്ന വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടു ദിവസത്തെ ക്വാറൻറീനും വാക്സിനെടുക്കാത്തവര്‍ക്ക് ഏഴു ദിവസത്തെ ക്വാറൻറീനും വേണം ഇന്ത്യയുള്‍പ്പെടുന്ന തീവ്രത കൂടിയ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ വിഭാഗത്തില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി. ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇന്തോന്യേഷ്യ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ കെനിയ, സുഡാന്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടെ മൊത്തം ഒമ്പതു രാജ്യങ്ങളാണ് എക്സപ്ഷനല്‍ റെഡ് ലിസ്റ്റിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.