യെമനിയുടെ വധം: ഖത്തറിൽ വധശിക്ഷ ലഭിച്ച മലയാളികൾക്ക് അപ്പീൽ നൽകാം
text_fieldsദോഹ: ഖത്തറിൽ സ്വർണവും പണവും കവർച്ച നടത്താൻ സ്വർണവ്യാപാരിയായ യെമൻ സ്വദേശി സലാഹൽ കാസിമിനെ (28) വധിച്ച കേസിൽ വധശിക്ഷ ലഭിച്ച മലയാളികൾക്ക് അപ്പീൽ നൽകാം. ഖത്തർ ക്രിമിനൽ കോടതിയാണ് കഴിഞ്ഞ ബുധനാഴ്ച കണ്ണൂർ സ്വദേശികളായ ഒന്നുമുതൽ നാല് വരെയുള്ള പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കെ. അഷ്ഫീർ (30), രണ്ടാം പ്രതി അനീസ് (33), മൂന്നാം പ്രതി റാഷിദ് കുനിയിൽ (33), നാലാം പ്രതി ടി. ശമ്മാസ് (28) എന്നിവരെയാണ് ശിക്ഷിച്ചത്.
ഇതിൽ ഒന്നാംപ്രതി ഖത്തറിലെ ജയിലിലാണ്. മറ്റ് മൂന്നുപേർ രക്ഷപ്പെട്ട് നിലവിൽ നാട്ടിലാണുള്ളത്. ശിക്ഷ കിട്ടിയവർക്കെല്ലാം 15 ദിവസത്തിനുള്ളിൽ അപ്പീൽ കോടതിയെ സമീപിക്കാനാകും. ഇതിന് പൊലീസ് സഹായം ചെയ്തുകൊടുക്കും. തുടർന്ന് സുപ്രീംകോടതിയിലും ഹരജി നൽകാനാകും. രണ്ട്, മൂന്ന്, നാല് പ്രതികളുടെ അഭാവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
ഇതിനാൽ തന്നെ വിചാരണ നടപടി വീണ്ടും നടത്തണമെന്ന് ആവശ്യെപ്പട്ട് ഇവർക്ക് കോടതിയെ സമീപിക്കാനുമാകും. കൊല്ലപ്പെട്ടയാളുടെ മക്കൾ നിലവിൽ ചെറിയ കുട്ടികളാണ്. ഇവർ പ്രായപൂർത്തിയാകുേമ്പാൾ വധശിക്ഷ വിധിക്കെപ്പട്ടവർക്ക് മാപ്പ് നൽകിയാൽ അതും കോടതി പരിഗണിക്കും. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം.
മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുർറയിലെ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. ദോഹയിൽ വിവിധ ജ്വല്ലറികൾ നടത്തിയിരുന്നയാളായിരുന്നു യെമൻ സ്വദേശി. ഇന്ത്യക്കാരായ 27 പേരാണ് ആകെ പ്രതിപട്ടികയിൽ ഉള്ളത്. കുറ്റക്കാരെല്ലന്ന് കണ്ടവരെ വെറുതെ വിടുകയും ബാക്കിയുള്ളവർക്ക് തടവും പിഴയുമാണ് ശിക്ഷ ലഭിച്ചത്. കവർച്ചക്ക് ശേഷം പണം വിവിധ മാർഗങ്ങളിലൂടെ പ്രതികൾ സ്വദേശത്തേക്ക് അയക്കുകയും െചയ്തു.
ഖത്തറിൽനിന്ന് രക്ഷപ്പെട്ട മൂന്നുപേർ ഒഴിച്ച് ബാക്കി പ്രതികളെല്ലാം ഒരു വർഷത്തിലധികമായി ഇവിടെ ജയിലിലാണ്. പ്രതികൾ ഉപയോഗിച്ച വാഹനം ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. നിരവധി മലയാളികൾ പ്രതിചേർക്കപ്പെട്ട കേസിൽ 15 പേർക്ക് നിയമസഹായം ലഭ്യമാക്കിയത് സാമൂഹ്യപ്രവർത്തകനും നിയമജ്ഞനുമായ അഡ്വ. നിസാർ കോച്ചേരിയുടെ നേതൃത്വത്തിലെ കോച്ചേരി ആൻഡ് പാർട്ണേഴ്സ് ആയിരുന്നു. ഇതിൽ 11 പേർക്ക് സൗജന്യമായാണ് സഹായം ലഭ്യമാക്കിയത്. ചിലരുെട നിരപരാധിത്വം ജയിൽ സന്ദർശനവേളയിൽ ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലായിരുന്നു ഇതെന്ന് അഡ്വ. നിസാർ കോച്ചേരി പറഞ്ഞു.
കൊലപാതകവുമായി ബന്ധമില്ലാതിരുന്ന ഇവരെ കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻ എംബസി, നോർക്ക നിയമസഹായ സെൽ എന്നിവയുമായി ബന്ധപ്പെട്ടാണ് നിയമസഹായം ലഭ്യമാക്കിയത്. കൊലപാതകവിവരം മറച്ചുവെക്കൽ, കളവ് മുതൽ കൈവശം വെക്കൽ, നാട്ടിലേക്ക് പണമയക്കാൻ പ്രതികൾക്ക് തങ്ങളുെട തിരിച്ചറിയൽ കാർഡുകൾ നൽകി സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
കോടതി ശിക്ഷ വിധിച്ച മറ്റുള്ളവർ
ആറാം പ്രതി ഫയാസിന് കോടതി അഞ്ചുവർഷം തടവ് വിധിച്ചു. എട്ടാം പ്രതി യൂനുസിന് ആറുമാസം തടവും 3000 റിയാൽ പിഴയും. ഒമ്പതാം പ്രതി യഹ്യക്ക് ആറുമാസം തടവും 3000 റിയാൽ പിഴയും.
വെറുതെ വിട്ടവർ
ലിനിത്, റസൽ, നിഖിൽ, ദിജിൻ, നിയാസ്, ചെറിയ മുഹമ്മദ്, ഇ.പി. ഉസ്മാൻ, ഇ.കെ. സാദിഖ്, മുനീർ, ലുഖ്മാൻ, അനൂപ്, മുരളി. ഇവർ എല്ലാവരും കണ്ണൂർ സ്വദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.