വേണേൽ ചൂടിലും ക്യാമ്പിങ് ആകാം
text_fieldsദോഹ: തണുപ്പുകാലത്ത് മരുഭൂമികളിലെ ഏകാന്തതയിൽ ദിവസങ്ങളും മാസങ്ങളും ക്യാമ്പ് കെട്ടി താമസിക്കുന്നത് സ്വദേശികളിലും പ്രവാസികളിലും വേറിട്ടൊരു കാഴ്ചയാണ്. എന്നാൽ, ചൂടുകാലത്ത് മരുഭൂമിയിലെ കാരവനും ടെന്റും അടിച്ചുള്ള താമസം അപൂർവമാണ്. ഇപ്പോഴിതാ, ക്യാമ്പിങ് സീസൺ അല്ലാത്ത ചൂടുകാലത്ത് രണ്ടും മൂന്നും ദിവസം നീളുന്ന ഹ്രസ്വകാല ക്യാമ്പിങ് സീസണിനും അധികൃതർ അവസരം ഒരുക്കുന്നു. ആഴ്ചയിലെ അവസാന മൂന്നു ദിവസം ക്യാമ്പിങ്ങിന് അനുമതി നൽകാൻ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം അനുമതി നൽകിയതായി ഖത്തർ ടി.വി റിപ്പോർട്ട് ചെയ്തു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ക്യാമ്പിങ് സീസണ് മേയ് 20ഓടെ അവസാനിച്ചിരുന്നു. എന്നാല്‍, കനത്ത ചൂടില്‍നിന്ന് ജനങ്ങള്‍ ആശ്വാസം കണ്ടെത്താനുള്ള മാര്‍ഗമെന്ന നിലയിലാണ് ക്യാമ്പിങ്ങിന് അനുമതി നല്‍കുന്നത്.
ആഴ്ചയിൽ അവസാന മൂന്നു ദിവസം ഇങ്ങനെ ക്യാമ്പുകളില്‍ ചെലവഴിക്കാം. പരിസ്ഥിതിക്ക് ആഘാതമേൽപിക്കാതെ ക്യാമ്പിങ് നിയമങ്ങള്‍ പാലിച്ചാകണം കാരവനുകള്‍ ഒരുക്കേണ്ടത്. കടലില്‍നിന്ന് നിശ്ചിത അകലം ഉറപ്പാക്കണം. അനുവദിക്കപ്പെട്ട സമയ പരിധിക്കു പുറത്ത് ക്യാമ്പുകളില്‍ സമയം ചെലവഴിക്കരുത്. മലിനീകരണം ഇല്ലെന്നും ക്യാമ്പിങ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ നിരീക്ഷകരെ വെച്ചതായും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.