ഖത്തറിൽനിന്ന് ഗ്രീക്ക് ദ്വീപുകളിലേക്ക് പറക്കാം, ഹോളിഡേ പാക്കേജുകൾ റെഡി
text_fieldsദോഹ: ഖത്തരി പൗരന്മാർക്കും ഖത്തറിലെ വിദേശികൾക്കും ഗ്രീക്ക് ദ്വീപുകളിലേക്ക് ഹോളിഡേസ് പാക്കേജുകളുമായി ഖത്തർ എയർവേസ് ഹോളിഡേസ്. ലോകത്തിലെ പ്രസിദ്ധമായ മൈക്കോനോസ്, പാരോസ്, സാേൻറാറിനി ദ്വീപുകളിലേക്കാണ് എല്ലാവർക്കും അനുയോജ്യമാകുന്ന യാത്രാ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്.
ഗ്രീസിെൻറ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന 200 ദ്വീപുകളടങ്ങുന്ന ദ്വീപ് സമൂഹത്തിലെ പ്രധാന ദ്വീപുകളാണ് മൈക്കോനോസ്, പാരോസ്, സാേൻറാറിനി എന്നിവ. സുന്ദരമായ കാഴ്ചകൾ, തെളിമയാർന്ന സമുദ്ര ജലം, നിർമാണ വൈദഗ്ധ്യത്തിലും രൂപത്തിലും പ്രസിദ്ധമായ വാസ്തു രൂപങ്ങൾ, ടൗൺഹൗസുകൾ, ഏറ്റവും മികച്ച അന്തരീക്ഷം എന്നിവക്കെല്ലാം പേര് കേട്ട ദ്വീപുകളാണിവ.
ദ്വീപുകളെല്ലാം തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതിനാൽതന്നെ സന്ദർശകർക്ക് മികച്ച അനുഭവമായിരിക്കും ലഭിക്കുക. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികൾക്കും സന്ദർശകർക്കും യാത്രക്കാർക്കും പ്രിയപ്പെട്ട ഇടങ്ങളാണ് ഗ്രീക്ക് ദ്വീപുകൾ. ഒരാൾക്ക് 7953 റിയാൽ നിരക്കിലാണ് പാക്കേജുകൾ ആരംഭിക്കുന്നത്. ജൂലൈ 15ന് മുമ്പായി ബുക്ക് ചെയ്യണം.
ജൂൺ 11 മുതൽ സെപ്റ്റംബർ 30 വരെയാണ് പാക്കേജ് കാലയളവ്. രണ്ട് ഡോസ്് വാക്സിനും സ്വീകരിച്ചവർക്ക് ഖത്തറിലേക്ക് മടങ്ങുമ്പോൾ ക്വാറൻറീൻ ഇളവ് ലഭിക്കും.
റിട്ടേൺ വിമാന ടിക്കറ്റ്, മൈക്കോനോസ്, പാരോസ്, സാേൻറാറിനി എന്നിവിടങ്ങളിലേക്കുള്ള ഫാസ്റ്റ് ഫെറി ടിക്കറ്റുകൾ, അറൈവൽ-ഡിപ്പാർച്ചർ ട്രാൻസ്ഫർ, പ്രഭാത ഭക്ഷണം, തിരഞ്ഞെടുത്ത ഫോർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പ്രത്യേക നിരക്കിൽ എക്സ്ക്ലൂസിവ് ഹോട്ടൽ താമസം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പാക്കേജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.