Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ഹാ​മാ​രി​യെ...

മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടാം, വാ​ക്​​സി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യൂ

text_fields
bookmark_border
മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടാം, വാ​ക്​​സി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യൂ
cancel

ദോ​ഹ: കോ​വി​ഡ്​ വാ​ക്​​സി​നാ​യി എ​ല്ലാ​വ​രും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ ആ​ഹ്വാ​നം. കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​െൻറ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ളെ മു​ൻ​ഗ​ണ​ന​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​െ​പ്പ​ടു​ത്തും. എ​ന്നാ​ൽ, എ​ല്ലാ​വ​രും വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ സ​ന്ന​ദ്ധ​രാ​യി നി​ൽ​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ക്​​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ഹ അ​ൽ​ബ​യാ​ത്​ പ​റ​ഞ്ഞു.


മ​റ്റ്​ ക​മ്പ​നി​ക​ളു​ടെ​യും രാ​ജ്യ​ങ്ങ​ളു​െ​ട​യും വാ​ക്​​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും മ​ന്ത്രാ​ല​യം അ​ന്വേ​ഷി​ക്കു​ക​യും വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്​. ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​യും രാ​ജ്യ​ത്ത്​ എ​ത്തി​ക്കും. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​െ​ട​ത​ന്നെ മൊ​ഡേ​ണ വാ​ക്​​സി​ൻ ഖ​ത്ത​റി​ൽ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ൾ കൂ​ടി വ​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മ​ന്ത്രാ​ല​യം വാ​ക്​​സി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന​ത്​ വീ​ണ്ടും ഉ​ണ​ർ​ത്തു​ന്ന​ത്.

ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ൾ കോ​വി​ഡ്​ കു​ത്തി​വെ​പ്പ്​ സം​ബ​ന്ധി​ച്ച്​ ഏ​റെ ബോ​ധ​വാ​ന്മാ​രാ​ണ്. നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ന്ന കാ​മ്പ​യി​നി​ലൂ​ടെ അ​ർ​ഹ​രാ​യ വി​ഭാ​ഗ​ത്തി​ലെ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചു​ക​ഴി​െ​ഞ്ഞ​ന്നും വാ​ക്​​സി​ൻ വി​ഭാ​ഗം മേ​ധാ​വി പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച്​ എ​ല്ലാ​വ​രും വാ​ക്​​സി​ൻ കു​ത്തി​വെ​പ്പി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. വാ​ക്​​സി​െൻറ ഗു​ണ​ഗ​ണ​ങ്ങ​ളെ പ​റ്റി മി​ക്ക​വ​ർ​ക്കും അ​റി​യാം. ഇ​തി​നാ​ൽ വാ​ക്​​സി​നാ​യി ന​ല്ല ആ​വ​ശ്യ​ക​ത​യാ​ണ്​ ഖ​ത്ത​റി​ൽ ഉ​ള്ള​ത്. 'പെ​നി​ൻ​സു​ല'​പ​ത്ര​വു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. നി​ല​വി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ദീ​ർ​ഘ​കാ​ല​രോ​ഗ​മു​ള്ള​വ​ർ, 50 വ​യ​സ്സും അ​തി​നു​ മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ്​ രാ​ജ്യ​ത്ത്​ വാ​ക്​​സ​ി​ൻ ന​ൽ​കു​ന്ന​ത്. ഈ ​ഗ​ണ​ത്തി​ൽ​പെ​ടു​ന്ന ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും ഇ​തി​ന​കം വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കു​ടു​ത​ൽ വി​ഭാ​ഗം ആ​ളു​ക​ൾ കൂ​ടി പ​രി​ധി​യി​ൽ വ​രും. അ​വ​രി​ലെ ഭൂ​രി​ഭാ​ഗ​വും വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​മെ​ന്ന്​ ഉ​റ​പ്പു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റി​ലൂ​ടെ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ളു​മാ​യു​ള്ള എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യും. ഇ​ത്​ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്. ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ വാ​ക്​​സി​ൻ മു​ൻ​ഗ​ണ​ന​പ്പ​ട്ടി​യി​ൽ വ​രു​ന്ന മു​റ​ക്ക്​ അ​വ​രെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ബ​ന്ധ​പ്പെ​ടു​ക​യും വാ​ക്​​സ​ി​ൻ ന​ൽ​കു​ക​യും ചെ​യ്യും. മൊ​ഡേ​ണ വാ​ക്​​സി​ൻ കൂ​ടി ഉ​ട​ൻ രാ​ജ്യ​ത്ത്​ എ​ത്തും. നി​ല​വി​ൽ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഫൈ​സ​ർ ബ​യോ​ൻ​ടെ​ക്​ വാ​ക്​​സി​നും മൊ​ഡേ​ണ വാ​ക്​​സി​നും സു​ര​ക്ഷ​യു​ടെ​യും ഗു​ണ​ത്തി​േ​ൻ​റ​യും കാ​ര്യ​ത്തി​ൽ മി​ക​ച്ച​വ​യാ​ണെ​ന്നും വാ​ക്​​സി​ൻ വി​ഭാ​ഗം മേ​ധാ​വി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത്​ നാ​ല്​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ കോ​വി​ഡ്​ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ൻ ന​ട​ക്കു​ക. നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ന്ന ആ​ദ്യ​ഘ​ട്ടം 2021 മാ​ർ​ച്ച്​ 31 വ​രെ​യാ​ണ്. കോ​വി​ഡ്​ രോ​ഗ​ബാ​ധ ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള, കോ​വി​ഡ്​ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന, അ​ടി​യ​ന്ത​ര​വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന, പ്ര​ത്യേ​ക കോ​വി​ഡ്​ ചി​കി​ത്സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ജോ​ലി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ്​ ഈ ​ഘ​ട്ട​ത്തി​ൽ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​ത്. കാ​മ്പ​യി​െൻറ ര​ണ്ടാം​ഘ​ട്ടം ഏ​​പ്രി​ൽ ഒ​ന്നി​ന്​ തു​ട​ങ്ങി ജൂ​ൺ 30നാ​ണ്​ അ​വ​സാ​നി​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​െ​പ്പ​ടാ​ത്ത എ​ല്ലാ​വി​ധ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ വാ​ക്​​സി​ൻ ന​ൽ​കും. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ അ​വ​ശ്യ​സേ​വ​നം ന​ട​ത്തു​ന്ന​വ​ർ, വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ അ​ട​ക്കം കോ​വി​ഡ്​ രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി ക​ർ​മ​രം​ഗ​ത്ത്​ നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കെ​ല്ലാം ഈ ​ഘ​ട്ട​ത്തി​ൽ കു​ത്തി​വെ​പ്പെ​ടു​ക്കും.

ഭ​ക്ഷ്യ​മേ​ഖ​ല, ഹൗ​സ്​ കീ​പ്പി​ങ്, ഗ​താ​ഗ​ത​മേ​ഖ​ല​യി​ലു​ള്ള​വ​ർ, ടാ​ക്​​സി ഡ്രൈ​വ​ർ​മാ​ർ, ബാ​ർ​ബ​ർ​മാ​ർ, സ​ലൂ​ൺ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​െ​പ്പ​ടാ​ത്ത മു​ഴു​വ​ൻ അ​ധ്യാ​പ​കാ​ർ​ക്കും സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​െ​പ്പ​ടാ​ത്ത കോ​വി​ഡ്​ പി​ടി​പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കും കു​ത്തി​വെ​പ്പ്​ ന​ൽ​കും. 40 വ​യ​സ്സി​നും അ​തി​ന്​ മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ർ, ശാ​രീ​രി​ക മാ​ന​സി​ക പ്ര​ശ്​​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​ള്ള താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ, ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ വാ​ക്​​സി​ൻ ന​ൽ​കും.

മൂ​ന്നാം​ഘ​ട്ടം കോ​വി​ഡ്​ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ൻ ജൂ​ൺ ഒ​ന്നു​മു​ത​ൽ ജൂ​ലൈ 31 വ​രെ​യാ​ണ്. ഈ ​ഘ​ട്ട​ത്തി​ലാ​ണ്​ യു​വാ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വാ​ക്​​സി​ൻ ന​ൽ​കു​ക. എ​ന്നാ​ൽ, കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​നു​ള്ള അം​ഗീ​കാ​രം കി​ട്ടു​ന്ന മു​റ​ക്കേ ഇ​തു ന​ൽ​കൂ.

ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ ഒ​ക്​​ടോ​ബ​ർ 31 വ​രെ​യാ​ണ്​ നാ​ലാം ഘ​ട്ടം ന​ട​ക്കു​ക. നേ​ര​ത്തേ​യു​ള്ള മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലും ഉ​ൾ​െ​പ്പ​ടാ​ത്ത രാ​ജ്യ​ത്തെ എ​ല്ലാ​വ​ർ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ കോ​വി​ഡ്​ കു​ത്തി​വെ​പ്പ്​ ന​ൽ​കും. പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രു​മാ​യ എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ ഈ ​ഘ​ട്ട​ത്തോ​ടെ ന​ൽ​കാ​നാ​കും.


മൊ​ഡേ​ണ​​–ൈഫ​സ​ർ വാ​ക്​​സി​നു​ക​ൾ, ചി​ല വ്യ​ത്യാ​സ​ങ്ങ​ൾ മാ​ത്രം

ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​െ​ട​ത​ന്നെ മൊ​ഡേ​ണ വാ​ക്​​സി​ൻ ഖ​ത്ത​റി​ൽ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചി​ല വ്യ​ത്യാ​സ​ങ്ങ​ൾ മാ​ത്ര​മേ ര​ണ്ട്​ വാ​ക്​​സി​നും ത​മ്മി​ൽ ഉ​ള്ളൂ. ഫൈ​സ​ർ വാ​ക്​​സി​ൻ 16 വ​യ​സ്സി​നും അ​തി​നു​ മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ ന​ൽ​കാ​നാ​ണ്​ അം​ഗീ​കാ​ര​മു​ള്ള​ത്. എ​ന്നാ​ൽ, മൊ​ഡേ​ണ വാ​ക്​​സി​ൻ 18 വ​യ​സ്സി​നും അ​തി​നു​മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ്​ ന​ൽ​കു​ക. ഫൈ​സ​ർ വാ​ക്​​സി​ൻ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞ്​ 21 ദി​വ​സം ക​ഴി​ഞ്ഞാ​ലാ​ണ്​ അ​ടു​ത്ത ഡോ​സ്​ ന​ൽ​കു​ക. എ​ന്നാ​ൽ, മൊ​ഡേ​ണ വാ​ക്​​സി​നി​ൽ ഇ​ത്​ 28 ദി​വ​സ​മാ​ണ്.

ര​ണ്ട്​ വാ​ക്​​സി​നും ഖ​ത്ത​റി​ൽ ല​ഭ്യ​മാ​കു​ന്ന സ​മ​യ​ത്ത്​ ഏ​ത്​ വാ​ക്​​സി​ൻ ആ​ണ്​ സ്വീ​ക​രി​ക്കേ​ണ്ട​ത്​ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ജ​ന​ങ്ങ​ൾ​ക്ക്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന ​േചാ​ദ്യ​ത്തി​ന്​ ര​ണ്ടു​വാ​ക്​​സി​െൻറ​യും ല​ഭ്യ​ത അ​നു​സ​രി​ച്ചാ​യി​രി​ക്കും ഇ​തെ​ന്ന്​​ ഡോ. ​സു​ഹ അ​ൽ​ബ​യാ​ത്​ മ​റു​പ​ടി ന​ൽ​കി. എ​ന്നാ​ൽ, ഇ​തു​ സം​ബ​ന്ധി​ച്ച്​ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന്​ വ​ക​യി​ല്ല. കാ​ര​ണം ര​ണ്ട്​ വാ​ക്​​സി​നും ഒ​രു​പോ​ലെ ഫ​ല​വ​ത്താ​ണ്​

നി​ല​വി​ലു​ള്ള രോ​ഗി​ക​ൾ 8412

ദോ​ഹ: രാ​ജ്യ​ത്ത്​ നി​ല​വി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ണ്ണാ​യി​രം ക​ട​ന്നു. ശ​നി​യാ​ഴ്​​ച​ത്തെ ക​ണ​ക്കു​പ്ര​കാ​രം നി​ല​വി​ൽ ഖ​ത്ത​റി​ൽ 8412 കോ​വി​ഡ്​ രേ​ഗി​ക​ളാ​ണു​ള്ള​ത്.ശ​നി​യാ​ഴ്​​ച 453 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 50 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 198 പേ​രാ​ണ്​ ശ​നി​യാ​ഴ്​​​ച രോ​ഗ​മു​ക്തി നേ​ടി​യ​ത്. ശ​നി​യാ​ഴ്​​ച ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 255 ആ​യി​. 86കാ​ര​നാ​ണ്​ ശ​നി​യാ​ഴ്​​ച മ​രി​ച്ച​ത്.

ശ​നി​യാ​ഴ്​​​ച 10,116 പേ​രെ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. ആ​കെ 14,59,551 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 1,56,804 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ബാ​ധ​യു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രും രോ​ഗം ഭേ​ദ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ആ​കെ 1,48,137പേ​രാ​ണ്​ രോ​ഗ​മു​ക്തി നേ​ടി​യ​ത്. നി​ല​വി​ൽ 589 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 76 പേ​രെ ശ​നി​യാ​ഴ്​​ച പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ 86 പേ​രു​മു​ണ്ട്. ഇ​തി​ൽ ഒ​മ്പ​തു​പേ​രെ ശ​നി​യാ​ഴ്​​ച പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

വാ​ക്​​സി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട വി​ധം

ഖ​ത്ത​റി​ൽ ഡി​സം​ബ​ർ 23 മു​ത​ലാ​ണ്​ കോ​വി​ഡ്​ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ൻ തു​ട​ങ്ങി​യ​ത്​. നി​ല​വി​ൽ 27 ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ലും കു​ത്തി​വെ​പ്പി​ന്​ സൗ​ക​ര്യ​മു​ണ്ട്. പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കു​മ​ട​ക്കം സൗ​ജ​ന്യ​മാ​യാ​ണ്​ കു​ത്തി​വെ​പ്പ്​. സ​ന്ദ​ർ​ശ​ക​വി​സ​യി​ലു​ള്ള​വ​ർ​ക്ക്​ ന​ൽ​കു​ന്നി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ർ​ക്കും വാ​ക്​​സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, അ​ടു​ത്തു​ത​ന്നെ എ​ല്ലാ​വ​രും കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്ര​ല​യം അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ.

വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​നാ​യി എ​ല്ലാ​വ​ർ​ക്കും ഓ​ൺ​ലൈ​നി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റി​ലെ https://appcovid19.moph.gov.qa/en/instructions.html എ​ന്ന ലി​ങ്കി​ലൂ​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താ​നാ​കും. ഈ ​ലി​ങ്ക്​ ഉ​പ​യോ​ഗി​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ അ​വ​ര​വ​രു​ടെ നാ​ഷ​ന​ൽ ഓ​ത​ൻ​റി​ഫി​ക്കേ​ഷ​ൻ സി​സ്​​റ്റം (എ​ൻ.​എ.​എ​സ്)​ തൗ​തീ​ഖ്​ യൂ​സ​ർ​നെ​യി​മും പാ​സ്​​വേ​ഡും നി​ർ​ബ​ന്ധ​മാ​ണ്. എ​ൻ.​എ.​എ​സ്​ അ​ക്കൗ​ണ്ട്​ നി​ല​വി​ൽ ഇ​ല്ലാ​ത്ത​വ​ർ https://www.nas.gov.qa എ​ന്ന ലി​ങ്ക്​ വ​ഴി അ​ക്കൗ​ണ്ട്​ ഉ​ണ്ടാ​ക്കി​യാ​ലും മ​തി​യാ​കും. പാ​സ്​​വേ​ഡോ യൂ​സ​ർ​നെ​യി​മോ മ​റ​ന്നു​പോ​യ​വ​ർ​ക്ക്​ https://www.nas.gov.qa/selfservice/reset/personal?lang=en എ​ന്ന ലി​ങ്ക്​ വ​ഴി റീ​സെ​റ്റ്​ ചെ​യ്യാ​നു​മാ​കും.

നി​ല​വി​ൽ ഫൈ​സ​ർ ബ​യോ​ൻ​ടെ​ക്​ ക​മ്പ​നി​യു​ടെ വാ​ക്​​സി​നാ​ണ്​ ന​ൽ​കു​ന്ന​ത്. 16 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ സു​ര​ക്ഷി​ത​മാ​ണ്. ഗ​ർ​ഭി​ണി​ക​ൾ​ക്കോ മു​ല​യൂ​ട്ടു​ന്ന സ്​​ത്രീ​ക​ൾ​ക്കോ വാ​ക്​​സി​ൻ മൂ​ലം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മോ​ശം ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​യി എ​ന്ന​ത്​​ ഇ​തു​വ​രെ ശാ​സ്​​ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. വാ​ക്​​സി​നി​ലെ ഏ​തെ​ങ്കി​ലും ഘ​ട​കം ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ​ക്ക്​ ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കി​ല്ല. ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചു​ക​ഴി​യു​ന്ന​തു​വ​രെ എ​ല്ലാ​വ​രും കോ​വി​ഡ്​ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളി​ൽ വി​ട്ടു​വീ​ഴ്​​ച ചെ​യ്യ​രു​ത്.

കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​യു​ട​ൻ ഒ​രാ​ൾ​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കി​ല്ല. രോ​ഗം മാ​റി മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ അ​യാ​ൾ​ക്ക്​ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ ന​ൽ​കൂ. കോ​വി​ഡ്​​ബാ​ധി​ച്ച​യാ​ൾ​ക്ക്​ സ്വാ​ഭാ​വി​ക​മാ​യി കൈ​വ​രു​ന്ന പ്ര​തി​രോ​ധ ശേ​ഷി മൂ​ന്നു​മാ​സം വ​രെ നീ​ളാം. എ​ന്നാ​ൽ, എ​ത്ര കാ​ലം പ്ര​തി​രോ​ധ​ശേ​ഷി ഒ​രാ​ൾ​ക്ക്​ ഉ​ണ്ടാ​വും എ​ന്ന്​ കൃ​ത്യ​മാ​യി പ​റ​യാ​ൻ സാ​ധി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinecovid vaccineqatar
Next Story