കോവിഡ് വാക്സിൻ സ്വീകരിക്കാൻ ഇനി ഹെൽത്ത് കാർഡ് വേണ്ട
text_fieldsദോഹ: കോവിഡ് വാക്സിൻ സ്വീകരിക്കാൻ ഹെൽത്ത് കാർഡ് വേണമെന്ന നിബന്ധന ആരോഗ്യ മന്ത്രാലയം ഒഴിവാക്കി. വാക്സിൻ സ്വീകരിക്കാൻ ഇനി മുതൽ ഹമദ് ഹെൽത്ത് കാർഡിെൻറ ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ, സാധുവായ ഖത്തർ ഐ.ഡി കാർഡ് നിർബന്ധമാണ്. മൊൈബലിലെ ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ഉണ്ടാവുകയും വേണം. കഴിഞ്ഞ ഡിസംബർ 27 മുതൽ രാജ്യത്ത് തുടങ്ങിയ കോവിഡ് വാക്സിനേഷൻ കാമ്പയിൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നിലവിൽ ഖത്തറിെൻറ വിവിധ ഭാഗങ്ങളിലുള്ള 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ (ക്യു.എൻ.സി.സി) കേന്ദ്രത്തിലും ലുൈസലിലെയും വക്റ ജനൂബ് സ്റ്റേഡിയത്തിലെയും ഡ്രൈവ് ത്രൂ സെൻററുകളിലും വാക്സിൻ ലഭ്യമാണ്.
ൈഡ്രവ് ത്രൂ കേന്ദ്രങ്ങളിൽ സെക്കൻഡ് ഡോസ് മാത്രമേ നൽകുന്നുള്ളൂ. ഫൈസർ, മൊഡേണ വാക്സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്. രണ്ട് വാക്സിനുകൾക്കും 95 ശതമാനം പ്രതിരോധ ശേഷിയാണ് നൽകുന്നത്. കഴിഞ്ഞദിവസം മാത്രം 5.30 ലക്ഷം ഡോസ് വാക്സിൻ ഖത്തർ എയർവേസ് രാജ്യത്ത് എത്തിച്ചിട്ടുണ്ട്. ഫൈസർ, മൊഡേണ വാക്സിൻ ആവശ്യമായ അളവിൽ രാജ്യത്ത് ലഭ്യമായതിനാൽ കുത്തിവെപ്പ് കാമ്പയിൻ കൂടുതൽ വിപുലീകരിക്കാൻ സാധിച്ചിട്ടുണ്ട്. സാധാരണ കുത്തിവെപ്പെടുക്കുേമ്പാഴുള്ളതുപോലെയുള്ള പാർശ്വഫലങ്ങൾ മാത്രമേ കോവിഡ് വാക്സിനുമുള്ളൂ. എല്ലാവരും വാക്സിൻ സ്വീകരിക്കുന്നതോടുകൂടി സാധാരണ ജീവിതം വീണ്ടും കൈവരുമെന്നാണ് പ്രതീക്ഷ.
വാക്സിനേഷന് ഹെൽത്ത് കാർഡ് നിർബന്ധമായതിനാൽ കാർഡില്ലാത്തവർ ഇതിനായി നെട്ടോട്ടമോടുകയായിരുന്നു. തൊഴിലാളികൾക്കും കുടുംബമായല്ലാതെ താമസിക്കുന്നവർക്കും ഹെൽത്ത് കാർഡ് എടുക്കാൻ അബൂഹമൂർ റിലീജിയസ് കോംപ്ലക്സിന് അടുത്തുള്ള ഖത്തർ റെഡ്ക്രസൻറ് ആശുപത്രിയിൽ മാത്രമേ സൗകര്യമുള്ളൂ. ഖത്തറിൽ നിന്ന് വാക്സിെൻറ രണ്ടുഡോസും സ്വീകരിച്ചവർ രാജ്യത്ത് നിന്ന് പുറത്തുപോയി ആറുമാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ ആവശ്യമില്ല. ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഖത്തറിൽ ഒരാഴ്ച ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. വൻ പണചെലവാണ് ഇതിന്. ഇതോടെ ഹെൽത്ത് കാർഡ് എടുക്കാൻ അബൂഹമൂർ ആശുപത്രിയിൽ വൻതിരക്കാണ് അനുഭവെപ്പടുന്നത്.
വാക്സിൻ സ്വീകരിക്കാൻ ഇനിമുതൽ ഹെൽത്ത് കാർഡ് ആവശ്യമില്ലെന്ന അറിയിപ്പ് വന്നത് ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസകരമായിട്ടുണ്ട്. വാക്സിനെടുക്കാൻ ആവശ്യമിെല്ലങ്കിലും എല്ലാവരും ഹെൽത്ത് കാർഡിനായുള്ള നടപടികൾ പൂർത്തീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ ചികിത്സക്കുള്ള അടിസ്ഥാന രേഖയാണിത്.
കോവിഡ്: ആറുമരണം, ആകെ മരണം 312
ദോഹ: രാജ്യത്ത് കോവിഡ് ആശങ്ക വർധിപ്പിച്ച് ചൊവ്വാഴ്ച ആറുപേർകൂടി മരിച്ചു. 34, 49, 52, 58, 76, 79 പ്രായമുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 312 ആയി. ഇന്നലെ 927 പേർക്ക് പുതുതായി കോവിഡ് സ് ഥിരീകരിച്ചു. ഇതിൽ 814 പേർക്ക് സമ്പർക്കംമൂലമാണ് രോഗബാധയുണ്ടായത്. 113 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 512 പേർക്ക് ഇന്നലെ രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 17,996 ആണ്. ഇന്നലെ 11,502 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 17,73,431 പേരെ പരിശോധിച്ചപ്പോൾ 1,85,261 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 1,66,953 പേർക്കാണ് രോഗമുക്തിയുണ്ടായത്.
1663 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 204 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 427 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ 38 പേരെ ചൊവ്വാഴ്ച പ്രവേശിപ്പിച്ചതാണ്. അതേസമയം, കോവിഡ് പ്രതിരോധനടപടികൾ സ്വീകരിക്കാത്തതിന് 477 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തതിനാണ് 377 പേർക്കെതിരെ നടപടിയുണ്ടായത്. കാറിൽ കൂടുതൽപേർ യാത്രചെയ്യുന്ന നിയമലംഘനങ്ങൾക്കെതിരെയും നടപടിയുണ്ടാകുന്നുണ്ട്. ഇത്തരത്തിൽ 11 പേർക്കെതിരെയും നടപടിയുണ്ടായി. പൊതുസ്ഥലത്ത് സാമൂഹിക അകലം പാലിക്കാത്തതിന് 88 പേർക്കെതിെരയും നടപടിയെടുത്തു. മൊബൈലിൽ ഇഹ് തിറാസ് ആപ് ഇല്ലാത്തതിന് ഒരാൾക്കെതിരെയും നടപടിയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.