യൂത്ത് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു
text_fieldsയൂത്ത് ഫോറം ഖത്തർ യൂത്ത് ബിസിനസ് മീറ്റിൽ പങ്കെടുത്തവർ അതിഥികൾക്കൊപ്പം
ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച യൂത്ത് ബിസിനസ് മീറ്റ് പങ്കാളിത്തംകൊണ്ടും ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി. ഖത്തറിലെ വ്യത്യസ്ത സംരംഭകരായ യുവതലമുറയാണ് മീറ്റിൽ സന്നിഹിതരായത്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് സംസാരിച്ചു.
പുതിയകാലത്ത് സംരംഭകർ കൂടുതൽ പരസ്പര സഹകരണത്തോടെ മുന്നേറണമെന്നും മൂല്യബോധത്തോടെ കച്ചവട ഇടപാടുകളെ സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദ് സ്വാഗതവും കേന്ദ്രസമിതിയംഗം അഹമ്മദ് അൻവർ നന്ദിയും പറഞ്ഞു.
ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, സെക്രട്ടറി മുഹമ്മദ് ആസാദ്, നിർവാഹക സമിതി അംഗങ്ങളായ മുഹമ്മദ് മുഹ്സിൻ, റസൽ മുഹമ്മദ്, റഷാദ് മുബാറക്, മുഹമ്മദ് ഹാഫിസ്, ഷഫീഖ് കൊപ്പം എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.