യൂത്ത് ഫോറം ‘പാഥേയം ദിനം’ ആചരിച്ചു
text_fieldsദോഹ: ജൂണിലെ അവസാന വെള്ളിയാഴ്ച യൂത്ത് ഫോറം ‘പാഥേയം ദിന’ മായി ആചരിച്ചു. ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവരെ ചേർത്ത് നിർത്താനായി ഒമ്പതു വർഷമായി നടത്തിവരുന്ന പദ്ധതിയുടെ വിഭവ സമാഹരണവും വിതരണവുമാണ് വിവിധ സോണുകളുടെ നേതൃത്വത്തിൽ നടത്തിയത്. ദോഹ സോണിൽ നടന്ന വിഭവ സമാഹരണ ഉദ്ഘാടനം യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ ദോഹ സോണൽ പ്രസിഡന്റ് മാഹിർ മുഹമ്മദിന് നൽകി നിർവഹിച്ചു. പ്രയാസമനുഭവിക്കുന്ന ആളുകളിലേക്ക് ഭക്ഷണ പദാർഥങ്ങൾ നൽകുക വഴി ദൈവപ്രീതിയുടെ പാഥേയം ഒരുക്കുക എന്നതാണ് നാം ലക്ഷ്യം വെക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ദോഹ സോണൽ സെക്രട്ടറി അബ്ദുൽ ബാസിത്, വൈസ് പ്രസിഡന്റും ജനസേവന വിഭാഗം കോഓഡിനേറ്ററുമായ മുഹമ്മദ് താലിഷ് എന്നിവർ നേതൃതം നൽകി. മദീന ഖലീഫ സോണിൽ നടന്ന വിഭവ സമാഹരണം യൂത്ത് ഫോറം കേന്ദ്ര സമിതിയംഗം എം.ഐ. അസ്ലം തൗഫീഖ്, മുൻ കേന്ദ്ര ജനറൽ സെക്രട്ടറി അബ്സൽ അബ്ദുട്ടിയിൽനിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.
സോണൽ പ്രസിഡന്റ് ശനാസ്, സോണൽ സെക്രട്ടറി നഈം, സോണൽ സമിതി അംഗങ്ങൾ എന്നിവർ നേതൃതം നൽകി. വക്റ സോൺ ഉദ്ഘാടനം സോണൽ കൺവീനർ ജിഷിൻ, സോണൽ പ്രസിഡന്റ് കാമിലിന് നൽകി നിർവഹിച്ചു. സോണൽ സമിതി അംഗങ്ങൾ സന്നിഹിതരായിരുന്നു. റയ്യാൻ സോൺ പാഥേയം വിഭവ സമാഹരണം മൈഥർ യൂനിറ്റ് പാഥേയം കോഓഡിനേറ്റർ സിറാജ്, ഓഫറുകൾ റയ്യാൻ സോണൽ സെക്രട്ടറി വി.കെ. നസീമിന് നൽകി ഉദ്ഘാടനം ചെയ്തു. മൈഥർ യൂനിറ്റ് പ്രസിഡന്റ് ജസീം അമീർ, സെക്രട്ടറിമാരായ ആമിർ, അനീസ്, സോണൽ ജോയന്റ് സെക്രട്ടറി തമീം എന്നിവർ പങ്കെടുത്തു. തുമാമ സോണിലെ അഞ്ചു യൂനിറ്റുകളിൽനിന്നായി 20ഓളം കിറ്റുകൾ ആദ്യ ദിനം തന്നെ സമാഹരിച്ചു. അൽ അഹ്ലി യൂനിറ്റ് വൈസ് പ്രസിഡന്റ് അസ്ഹർ യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹബീബ് റഹ്മാന് കിറ്റുകൾ കൈമാറി. വരുംദിവസങ്ങളിൽ യൂനിറ്റുകളിൽ കൂടുതൽ കിറ്റുകൾ സമാഹരിക്കുമെന്ന് തുമാമ സോൺ ജനസേവന വിങ് അറിയിച്ചു. അടുത്ത വെള്ളിയാഴ്ചയോടെ കിറ്റ് സമാഹരണം അവസാനിക്കുമെന്നും ശേഷം അർഹതപ്പെട്ടവർക്ക് എത്തിക്കുമെന്നും ജനസേവന വിങ് കോഓഡിനേറ്റർ ടി.എ. അഫ്സൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.