Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​രോ ചു​വ​ടും...

ഓ​രോ ചു​വ​ടും ആ​രോ​ഗ്യ​ത്തി​ലേ​ക്ക്

text_fields
bookmark_border
ഓ​രോ ചു​വ​ടും ആ​രോ​ഗ്യ​ത്തി​ലേ​ക്ക്
cancel

ദോ​ഹ: ​ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂ​ത്ത് ഫോ​റം ഖ​ത്ത​ർ പ്ര​ഖ്യാ​പി​ച്ച ‘ ‘സ്ട്രോ​ങ് ഹാ​ർ​ട്സ്, ബ്രൈ​റ്റ് ഫ്യൂ​ച്ച​ർ, ഇ​ൻ​സ്പ​യ​റി​ങ് യൂ​ത്ത്’ ഫി​റ്റ്ന​സ് ച​ല​ഞ്ചി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. പ്ര​വാ​സി​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി കെ​ട്ടി​പ്പ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ഒ​രു മാ​സം നീ​ളു​ന്ന ച​ല​ഞ്ചി​ൽ ഖ​ത്ത​റി​ലെ യു​വ​തി​ക​ളും യു​വാ​ക്ക​ളും സ​ജീ​വ​മാ​യി മാ​റ്റു​ര​ക്കു​ന്നു. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ച് ഒ​ക്ടോ​ബ​ർ 31വ​രെ ഒ​രു മാ​സം നീ​ളു​ന്ന ഒ​രു​മാ​സ ച​ല​ഞ്ചി​ൽ അ​ഞ്ചു ല​ക്ഷം സ്റ്റെ​പ്സ് ആ​ണ് ച​ല​ഞ്ചാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

വി​ജ​യി​ക​ളാ​വു​ന്ന നൂ​റു​പേ​ർ​ക്ക് സ​മ്മാ​നം ല​ഭി​ക്കു​ന്ന ഫി​റ്റ്ന​സ് ച​ല​ഞ്ചി​ൽ വ​ള​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​ത്. ‘പേ​സ​ർ’ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ന​ട​ക്കു​ന്ന ച​ല​ഞ്ചി​ൽ 600ല​ധി​കം ആ​ളു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്‌​ത് മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്നു​ണ്ട്.

ദി​നേ​ന ന​ട​ന്നും ഓ​ടി​യും വ്യാ​യാ​മം ചെ​യ്തും ച​ല​ഞ്ചി​ന്റെ ഭാ​ഗ​മാ​വു​ന്ന​തി​നൊ​പ്പം ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം കൂ​ടി വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ് ച​ല​ഞ്ചി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. യു​വ​ജ​ന സം​ഘ​ട​ന​യാ​യ യൂ​ത്ത് ഫോ​റം ഖ​ത്ത​ർ ന​സീം ഹെ​ൽ​ത്ത് കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഫി​റ്റ്ന​സ് ച​ല​ഞ്ച് ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fitness ChallengeQatar News
News Summary - Youth Forum Fitness Challenge has started
Next Story