സഹജീവികളിലേക്ക് കരുണയായി യൂത്ത് ഫോറം
text_fieldsതൊഴിലാളി ക്യാമ്പുകളിൽ യൂത്ത് ഫോറം നേതൃത്വത്തിൽ ഒരുക്കിയ ഇഫ്താർ
ദോഹ: റമദാനിലെ പുണ്യദിനങ്ങളിൽ സഹജീവികളിലേക്ക് കരുണയുടെ കരങ്ങളുമായി യൂത്ത് ഫോറം പ്രവർത്തകരെത്തി.
ശമ്പളം കിട്ടാതെ പ്രയാസം അനുഭവിക്കുന്നവർ, ബോട്ട് തൊഴിലാളികൾ, കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾ തുടങ്ങിയവർക്കായി 4400ഓളം ഇഫ്താർ കിറ്റുകളാണ് യൂത്ത് ഫോറം പ്രവർത്തകർ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തിയത്.
പ്രവർത്തകർ സ്വരൂപിച്ച തുകയും, കൂടാതെ മലബാർ ഗോൾഡ്, സി.ഐ.സി, വിമൻ ഇന്ത്യ എന്നിവരുമായി സഹകരിച്ചുമാണ് കിറ്റുകൾ സജ്ജമാക്കിയത്. 105 ഓളം ആളുകൾക്ക് സുഹൂർ കിറ്റ് വിതരണവും 31 ആളുകൾക്ക് ഒരു മാസത്തേക്കുള്ള റമദാൻ ബോക്സ് വിതരണവും ചെയ്തു.
സേവന പ്രവർത്തനങ്ങൾക്ക് യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ആരിഫ്, ജനസേവന വിഭാഗം കോഓഡിനേറ്റർ അഫ്സൽ , വളന്റിയർ വൈസ് ക്യാപ്റ്റൻ അമീൻ അർഷാദ്, നിർവാഹക സമിതി അംഗങ്ങളായ മാഹിർ മുഹമ്മദ്, റഷാദ് മുബാറക്, റസൽ, മുഹ്സിൻ, കാമിൽ എന്നിവരും ജനസേവന വിഭാഗം സോണൽ കോഓഡിനേറ്റർമാരായ ഫായിസ് ഹനീഫ്, ഇർഫാൻ, ജിഷിൻ, താലിഷ് എന്നിവർ നേതൃത്വം കൊടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.