Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂ​ത്ത് ഫോ​റം...

യൂ​ത്ത് ഫോ​റം മെ​ഡി​ക്ക​ൽ ക്യാ​മ്പും ആ​രോ​ഗ്യ ക്ലാ​സും

text_fields
bookmark_border
medical camp
cancel
camera_alt

യൂ​ത്ത് ഫോ​റം മെ​ഡി​ക്ക​ൽ ക്യാ​മ്പ് പ്ര​സി​ഡ​ന്റ് ബി​ൻ​ഷാ​ദ് പു​ന​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ‘സ്ട്രോ​ങ് ഹാ​ർ​ട്സ് ബ്രൈ​റ്റ് ഫ്യൂ​ച്ച​ർ ഇ​ൻ​സ്പ​യ​റി​ങ് യൂ​ത്ത്’ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി യൂ​ത്ത് ഫോ​റം ഖ​ത്ത​ർ ന​സീം ഹെ​ൽ​ത്ത് കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പും ആ​രോ​ഗ്യ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു. ന​സീം മെ​ഡി​ക്ക​ൽ സെ​ന്റ​ർ സി ​റി​ങ് റോ​ഡി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്റ്‌ ബി​ൻ​ഷാ​ദ് പു​ന​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ൽ​വ​ക്റ ബ്രാ​ഞ്ചി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് യൂ​ത്ത് ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റ്‌ ആ​രി​ഫ് അ​ഹ്മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​രു ക്യാ​മ്പു​ക​ളി​ലാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ​ക്ക് ഡോ. ​മു​ഹ​മ്മ​ദ് അ​ഫ്ല​ഹ് ഇ​ക്ബാ​ൽ, ഡോ. ​നൂ​റു​ലി​സ്സ പ​ല്ല​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.250ൽ ​അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ന​സീം ഹെ​ൽ​ത്ത് കെ​യ​ർ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ സ​ന്ദീ​പ് ജി ​നാ​യ​ർ, യൂ​ത്ത് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് റ​ഹ്മാ​ൻ, ന​സീം ഹെ​ൽ​ത്ത്‌ കെ​യ​ർ പ്ര​തി​നി​ധി ഇ​മ്രാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

യൂ​ത്ത് ഫോ​റം ഹെ​ൽ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ അ​ഹ​മ്മ​ദ് അ​ൻ​വ​ർ, ഫാ​ബി​ർ അ​ലി, അ​സ്ജ​ദ്, അ​ജാ​സ്, സോ​ണ​ൽ പ്ര​സി​ഡ​ന്റു​മാ​രാ​യ മ​ഹി​ർ‌, കാ​മി​ൽ മു​ക്താ​ർ, ഷി​നാ​സ് വി. ​കെ, റ​സ​ൽ, റ​ഷാ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampQatar NewsHealth Class
News Summary - Youth Forum Medical Camp and Health Class
Next Story