യൂത്ത് ഫോറം പ്രവാചക അനുസ്മരണ സദസ്സ്
text_fieldsദോഹ: യൂത്ത് ഫോറം വക്ര സോൺ സംഘടിപ്പിച്ച പ്രവാചകൻ മുഹമ്മദ് നബി പ്രകീർത്തന സദസ്സും ചരിത്രാവിഷ്കാരവും ശ്രദ്ധേയമായി. 'മാഹമ്മദം- പ്രവാചക സ്മരണയിലൂടെ'എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ പ്രമുഖ കലിഗ്രഫി ആർട്ടിസ്റ്റ് കരീംഗ്രഫി കക്കോവ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാചകന്റെ ജനനം മുതൽ മരണം വരെയുള്ള ജീവിതകഥകൾ ഗാനങ്ങളുടെയും ചരിത്രവിവരണങ്ങളുടെയും അകമ്പടിയോടെ യൂത്ത്ഫോറം കലാകാരന്മാർ വേദിയിൽ അവതരിപ്പിച്ചു.
പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച ഖുർആൻ പരാമർശമായ 'റഹ്മത്ത്തുൻ ലിൽ ആലമീൻ' എന്ന വിശുദ്ധവാക്യം കലിഗ്രഫിറ്റിയിലൂടെ കരീംഗ്രഫി ചുമരിയിൽ എഴുതി. പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം അവരുടെ പ്രവാചകസ്നേഹം കലിഗ്രഫിയിൽ വരച്ചു. അറബി മജ്ലിസിന്റെ പശ്ചാത്തലത്തിൽ വർണാലങ്കാരത്തോടെ ഒരുക്കിയ വേദിയിൽ അവതരിപ്പിച്ച പരിപാടികൾ കാണികൾക്ക് വേറിട്ട അനുഭവമായിരുന്നു.
യൂത്ത് ഫോറം ആക്ടിങ് പ്രസിഡന്റ് അസ്ലം ഈരാറ്റുപേട്ട, വൈസ് പ്രസിഡന്റ് എം.ഐ. അസ്ലം, കേന്ദ്ര കല സാംസ്കാരിക വിഭാഗം കൺവീനർ സൽമാൻ ആൽപറമ്പിൽ എന്നിവർ സംസാരിച്ചു. യൂത്ത് ഫോറം വക്ര സോൺ പ്രസിഡന്റ് ജസീർ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർ അലി അജ്മൽ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.