ഖത്തര്‍ സാംസ്കാരിക മന്ത്രിയുടെ പുരസ്കാരം യൂത്ത്ഫോറത്തിന്
text_fieldsദോഹ: ഖത്തറിലെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ യൂത്ത്ഫോറത്തിന് ഖത്തര്‍ സാംസ്കാരിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലിയുടെ പുരസ്കാരം. ഖത്തറിെൻറ മാനവിക മൂല്യങ്ങളും സംസ്കാരവും കാത്തുസൂക്ഷിക്കുന്നതിലും വിവിധ സമൂഹങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിലും യൂത്ത്ഫോറം നടത്തിവരുന്ന പ്രവര്‍ത്തങ്ങളെ മുന്‍ നിര്‍ത്തിയാണ് ആദരം.
2012ല്‍ രൂപീകരിച്ച് ദോഹ മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സി.ഐ.ഡി), ഖത്തര്‍ ചാരിറ്റി തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് ഖത്തറിലെ കലാകായിക സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടയ്മയാണ് യൂത്ത്ഫോറം. വിഭാഗീയതക്കും അസഹിഷ്ണുതയ്ക്കുമെതിരെ ഡി.ഐ.സി.ഐ.ഡിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കലാസാംസ്കാരിക പ്രതിരോധം യൂത്ത് ലൈവ്, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ തെരഞ്ഞെടുത്ത് ആദരിച്ച യൂത്ത് ഐക്കണ്‍ അവാര്‍ഡ്, ഖത്തര്‍ ചാരിറ്റിയുടെ സഹകരണത്തോടെ സ്നേഹത്തിനും സഹവര്‍ത്തിത്വത്തിനുമായി സംഘടിപ്പിച്ച ദോഹ റമദാന് മീറ്റ്, ഖത്തറിനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രിഡ്ജ് ഖത്തറിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഖത്തര്‍ ഞങ്ങളുടെ രണ്ടാം വീട്’ ഇന്തോ അറബ് ഫ്യൂഷന്‍ ഷോ തുടങ്ങിയ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് അംഗീകാരം നേടിക്കൊടുത്തത്.
ജുലൈ 28ന് ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ നടന്ന ഫ്യൂഷന്‍ ഷോയില്‍ ഖത്തര്‍ സാംസ്കാരിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലിയുള്‍പ്പടെയുള്ള ഖത്തരി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുഹൈലിലെ നോര്‍ത്ത് അറ്റ്ലാറ്റിക് കോളജിലെ ഡോ: ലത്തീഫ ഇബ്രാഹീം അല്‍ ഹൂത്തി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഡി.ഐ.സി.ഡി ഡയറകടര്‍ ബോര്‍ഡ് അംഗവും ഖത്തര്‍ ചാരിറ്റി എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അല്‍ ഗാമിദി പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത്ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ്, ബ്രിഡ്ജ് ഖത്തര്‍ ചെയര്മാന് സലീല്‍ ഇബ്രാഹീം എന്നിവര്‍ക്കുള്ള സാംസ്കാരിക മന്ത്രിയുടെ പ്രശസ്തി പത്രവും ഫലകങ്ങളും ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ തിയേറ്റര്‍ ഡയറക്ടര്‍ സലാഹ് അല്‍ മുല്ല കൈമാറി. ഖത്തര്‍ നാഷണല്‍ തിയേറ്റര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ യൂസഫ് അല്‍ ഹറമി, യൂത്ത് ഫോറം ഭാരവാഹികളായ ബിലാല്‍ ഹരിപ്പാട്, അസ്ലം ഈരാറ്റുപേട്ട, മുനീര്‍ ജലാലുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.