യൂത്ത് വിങ് ഫുട്ബാൾ വളന്റിയേഴ്സ് മീറ്റ്
text_fieldsദോഹ: യൂത്ത് വിങ് ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഫിറോസ് ബാബു മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിന്റെ വളന്റിയേഴ്സ് മീറ്റും ജഴ്സി പ്രകാശനവും നിർവഹിച്ചു. കെ.എം.സി.സി ഹാളിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. വളന്റിയർമാർക്കുള്ള യൂനിഫോം പ്രകാശനം മുനവ്വറലി ശിഹാബ് തങ്ങളും, യൂത്ത് വിങ് ഭാരവാഹികൾക്കുള്ള ജഴ്സി പ്രകാശനം അഡ്വ. ഹാരിസ് ബീരാനും നിർവഹിച്ചു. തുടർന്ന് വേങ്ങര മണ്ഡലം ടീമിന്റെ ജഴ്സി ഖത്തർ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസയും പ്രകാശനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി.എസ്.എം ഹുസൈൻ, വൈസ് പ്രസിഡന്റ് സിദ്ദീഖ് വാഴക്കാട്, സെക്രട്ടറി അലി മൊറയൂർ, ജില്ല ആക്ടിങ് പ്രസിഡന്റ് മെഹ്ബൂബ് നാലകത്ത്, ജില്ല ജനറൽ സെക്രട്ടറി അക്ബർ വെങ്ങശ്ശേരി, ട്രഷറർ റഫീഖ് കൊണ്ടോട്ടി, ജില്ലാ ഭാരവാഹികളായ ജബ്ബാർ പാലക്കൽ താനൂർ, മുഹമ്മദ് ലായീസ് ഏറനാട്, മജീദ് തവനൂർ, മുനീർ മലപ്പുറം, ഷംസീർ മാനു, യൂത്ത് വിംഗ് ചെയർമാൻ ഷാക്കിറുൽ ജലാൽ, ജനറൽ കൺവീനർ സിദ്ദീഖ് പറമ്പൻ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ മുഹ്സിൻ വണ്ടൂർ, ഗ്രീൻ ഹീറോസ് ഭാരവാഹികളായ സലാം, സമദ് കൊളമ്പൻ എന്നിവർ പങ്കെടുത്തു. യൂത്ത് വിങ് വൈസ് ചെയർമാൻ നാസർ കാരക്കാടൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.