ഗസൽമഴ പെയ്യിച്ച് യുംന ഈവ്
text_fieldsദോഹ: ഗസലും ഖവാലിയും സൂഫി സംഗീതങ്ങളുമെല്ലാം പെയ്തിറങ്ങിയ രാവിൽ ഖത്തറിന്‍റെ മണ്ണിനെ സംഗീതസാന്ദ്രമാക്കി അനുഗൃഹീത ഗായിക യുംന അജിനിന്‍റെ ഷോ. ഖവാലി സംഗീതങ്ങളുടെ രാജാവ് നുസ്റത് ഫതേഹ് അലിഖാൻ മുതൽ എ.ആർ. റഹ്മാനും ഉമ്പായിയും വരെയുള്ളവർ ആലപിച്ച് അനശ്വരമാക്കിയ ഗാനങ്ങൾ കോർത്തിണക്കി ആലപിച്ചപ്പോൾ ഐ.സി.സി അശോകഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിന് സംഗീതപ്പെരുമഴയായി മാറി.
ഈണം ദോഹ സംഘടിപ്പിച്ച യുംന മ്യൂസിക്കൽ ഈവായിരുന്നു ഏറെനാളത്തെ ഇടവേളക്കുശേഷം ഖത്തറിലെ പ്രവാസിസമൂഹത്തിന് അപൂർവമായ സംഗീത രാവ് സമ്മാനിച്ചത്.
യുംനയുടെ മനോഹരമായ ശബ്ദത്തിന് അസ്‌ലം തിരൂര്‍ ഹാര്‍മോണിയത്തിലും അഷ്‌കര്‍ തബലയിലും മാധുര്യം പകർന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിറഞ്ഞ സദസ്സ് താളമിട്ടും കൈയടിച്ചും മണിക്കൂറുകളോളം പരിപാടിയുടെ ആസ്വാദകരായി.
ഈണം ദോഹ ജനറൽ സെക്രട്ടറി വി.എം. മുസ്തഫ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് ഫരീദ് തിക്കോടി അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്‍റ് പി.എൻ. ബാബുരാജൻ ഉദ്ഘാടനം നിർവഹിച്ചു. അൽ ഏബിൾ ഗ്രൂപ് ജനറൽ മാനേജർ അസ്കർ, ബിജുമോൻ അക്ബർ, കെ.കെ. ഉസ്മാൻ, സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, നൗഫൽ, ഫൈസൽ മൂസ, കെ.ടി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. മൻസൂർ അലി നന്ദി പറഞ്ഞു.അസീസ് പുറായിൽ, തലായ് മഹമൂദ്, ശരത് എസ്. നായർ, ആഷിഖ് മാഹി, ബി.ടി.കെ. സലീം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.