യുവതയുടെ സർഗാത്മകയുമായി ‘യൂത്ത് ലൈവിന്’ ഇന്ന് തുടക്കം
text_fieldsദോഹ: ദോഹ ഇന്റർനാഷണൽ സെൻറർ ഫോർ ഇൻറർഫെയ്ത് ഡയലോഗിെൻറ സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ‘യൂത്ത് ലൈവ് : ആവിഷ്കാരങ്ങളുടെ ആഘോഷത്തിന്’ ഇന്ന് തുടക്കമാവും. വൈകിട്ട് ഏഴിന് ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ നടക്കുന്ന പരിപാടിയില്‍ ഒരേ ലോകം, ഒരേ സ്നേഹം എന്ന പ്രമേയത്തില്‍ ദോഹയിലെ കലാകാരന്മാരും വിവിധ കൂട്ടായ്മകളും അരങ്ങിലെത്തും. ശിഹാബുദീന് പൊയ്ത്തുംകടവിെൻറ ‘മത ഭ്രാന്തന്’ എന്ന കഥയെ ആസ്പഥമാക്കി ‘ദോഹ ഡ്രാമ ക്ലബ്ബ്’ അവതരിപ്പിക്കുന്ന നാടകം സിനിമാ രചയിതാവും നാടക പ്രവര്‍ത്തകനുമായ സലാം കോട്ടക്കല്‍ സംവിധാനം ചെയ്യും.
നിധിന്, ചന്തുഎന്നിവര് സംയുക്ത സംവിധാനം നിര്‍വ്വഹിക്കുന്ന ‘കനല്‍ചൂളകള്‍’ എന്ന നാടകം ‘അഭിനയ സംസ്കൃതി’യുടെ കലാകാരന്മാര് അരങ്ങിലെത്തിക്കും. കമല്‍ കുമാര്‍, കൃഷ്ണനുണ്ണി, സോയ കലാമണ്ടലം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സംഗീത ശില്പം ‘സ്നേഹ ജ്വാല’ യൂത്ത് ഫോറം കലാ വേദി അവതരിപ്പിക്കും. ജമീല്‍ അഹമ്മദ് രചന നിര്‍വ്വഹിച്ച തീമണ്ണ് എന്ന ഏകാംഗം റിയാസ് കുറ്റ്യാടി അവതരിപ്പിക്കും. നഹാസ് എറിയാട് സംവിധാനം ചെയ്യുന്ന മൈമിംഗ്, ‘തനത്’ കലാ വേദിയുടെ നാടന്‍ പാട്ടുകള്‍, തസ്നീമുറഹ്മാന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന 'റിഥം ഓഫ് ലൗ' ദൃശ്യാവിഷ്കാരം, സ്മൃതി ഹരിദാസ് അവതരിപ്പിക്കുന്ന കഥാപ്രസംഗം, ആരതി പ്രജീത് അവതരിപ്പിക്കുന്ന മോണോ ആക്റ്റ്, മലര് വാടി അവതരിപ്പിക്കുന്ന വണ്‍ വേള്‍ഡ് വണ്‍ ലൗ ഷോ, തീം സോങ്ങ് തുടങ്ങിയ വൈവിധ്യമാര്‍ന്നപരിപാടികളും വേദിയില്‍ അരങ്ങേറും
. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ കലാ പ്രകടനത്തിന് കൂടി ഖത്തര്‍ നാഷണല്‍ തിയേറ്റര്‍ വേദിയാവും.പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്ന പരിപാടിയുടെ സൗജന്യ പ്രവേശന പാസുകൾക്കായി 33452188 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
യൂത്ത് ഫോറം രൂപീകരണത്തിന്റെ അഞ്ചാം വാര്‍ഷികത്തിെൻറ ഭാഗമായി ‘സ്നേഹത്തിന്, സൗഹാര്‍ദത്തിന്, യുവതയുടെ കര്‍മസാക്ഷ്യം’ എന്ന തലക്കെട്ടില്‍ നടത്തി വന്ന കാമ്പയിനിന്റെ സമാപനം ആയിട്ടാണ് യൂത്ത് ലൈവ് സംഘടിപ്പിക്കുന്നത്. ദോഹയിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 യുവ പ്രതിഭകള്‍ക്ക് ‘യൂത്ത് ഫോറം യൂത്ത് ഐക്കണ്‍ അവാര്‍ഡ്’ സമ്മാനിക്കുന്നത് യൂത്ത് ലൈവിെൻറ രണ്ടാം ദിനമായ നാളെയാണ്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.