നക്ഷത്രങ്ങൾക്കിടയിലിരുന്ന് സഫറു കാണുന്നു; സൗഹൃദക്കൂട്ടിലൊരുങ്ങുന്ന സ്വപ്നക്കൂട്
text_fieldsദോഹ: സൗഹൃദത്തിലൂടെ പടരുന്ന ബന്ധങ്ങൾ വൻമരം പോലെയാണ്. തണലായി ഒരുപാട് പേർക്ക് ആശ്വാസം പകരും. താഴ്വേരുകളിലൂടെ അതിരുകളില്ലാതെ, പിഴുതെറിയാനാവാത്തവിധം പടരും. മരൂഭൂമിയിൽ തളിരിടുന്ന സൗഹൃദങ്ങൾക്ക് ദേശ, ഭാഷാ, വർണ വ്യത്യാസമില്ല. മരുഭൂമിയിൽ വളരുന്ന ഈന്തപ്പനപോലെ, പുറം കാഴ്ചകളേക്കാൾ കരുത്തോടെ താഴ്വേരുകളിലേക്ക് സൗഹൃദം പടരും. ലോകം സൗഹൃദ ദിനം ആഘോഷിച്ച് ബന്ധങ്ങൾ അനുസ്മരിച്ച് തിരക്കുകളിലേക്ക് നീങ്ങുന്നതിനിടെ ഖത്തറിൽ പൂത്തുപടർന്ന ഒരു സൗഹൃദത്തിെൻറ കഥയറിയാം. തൃശൂർ പാവറട്ടി വെന്മേനാട് സ്വദേശി സഫറുദ്ദീെൻറയും അവെൻറ ഉറ്റമിത്രങ്ങളുടെയും കഥ.
രണ്ടു മാസം മുമ്പാണ് 48കാരനായ സഫറു ദോഹയിൽ മരണമടയുന്നത്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നു മുതൽ കൂട്ടുകാർ ആ ജീവനായി കൂടെ നിന്നു. ബോധം വന്നും പോയും നീണ്ട എട്ടുമാസത്തെ ചികിത്സക്കൊടുവിൽ തിരികെ ലഭിച്ചെന്ന് ആശ്വസിച്ചപ്പോഴായിരുന്നു ഹൃദയാഘാതം സഫറുവിനെ കൊണ്ടുപോയത്.
വലിയൊരു സൗഹൃദകൂട്ടത്തിെൻറ നെടൂംതൂണായിരുന്നു അന്ന് നഷ്ടമായത്. മലപ്പുറം ജില്ലയിലെ ക്രസൻറ് ബോർഡിങ് അലുംനിയിലെ കൂട്ടുകാരും നാട്ടുകാരും ഖത്തറിലെ സുഹൃത്തുക്കൾക്കും തീരാ വേദനയായ വേർപാട്. കളിചിരി തമാശകൾക്കിടയിൽനിന്നും പെട്ടെന്നൊരുനാൾ സഫറു പക്ഷാഘാതം വന്നു തളർന്ന് ആശുപത്രിയിലായപ്പോഴാണ് കൂട്ടുകാരെൻറ സ്വപ്നങ്ങൾ ആ സൗഹൃദ കൂട്ടത്തിേൻറതുകൂടിയായത്. ദീർഘകാലത്തെ പ്രവാസത്തിനിടയിൽ വീട് നിർമിക്കാനായി സ്ഥലം വാങ്ങി അതിനുള്ള ഒരുക്കം സജീവമാക്കുന്നതിനിടെയാണ് സഫറു ആശുപത്രിയിലായത്.
അവെൻറയും കുടുംബത്തിെൻറയും സ്വപ്നം കൂട്ടുകാർ ഏറ്റെടുത്തു. വീടിന് പ്ലാനൊരുങ്ങി, തറക്കല്ലിട്ടു, ചുമരുകൾ ഉയർന്നു, കോൺക്രീറ്റും കഴിഞ്ഞു. അതിനിടയിലും അവനെ ജീവിതത്തിലേക്ക് എങ്ങനെയും തിരികെയെത്തിക്കാനുമുള്ള ശ്രമത്തിലായിരുന്നു അവർ. മികച്ച ചികിത്സ ഒരുക്കാനും ശ്രമിച്ചു. ആശുപത്രിയിൽനിന്നും ആരോഗ്യവാനായി പുറത്തിറങ്ങുേമ്പാഴേക്കും കൂട്ടകാരന് സർപ്രൈസ് ആയി വീടുനൽകണമെന്നായിരുന്നു മോഹം. ജോലികൾ തകൃതിയായി. ചികിത്സയുടെ എട്ടാം മാസത്തിൽ കൈകൾ ചലിപ്പിച്ചും, കണ്ണുകൾ തുറന്നും പ്രതികരിച്ചു തുടങ്ങിയ സഫറു പ്രതീക്ഷയായി. അനിശ്ചിതത്വത്തിൽനിന്നും ജീവിതത്തിലേക്ക് തിരികെ വരുകയാണെന്ന് എല്ലാവരും ഉറപ്പിച്ചു. ഇതിനിടെ രണ്ടാഴ്ചക്കുള്ളിൽ സഫറു വിടവാങ്ങി.
കൂട്ടുകാരൻ ആശുപത്രിക്കിടക്കവിട്ട് എഴുന്നേൽക്കുേമ്പാൾ സമ്മാനമായി വീട് നൽകണം എന്ന് ആഗ്രഹിച്ചവർക്ക് അവെൻറ ചേതനയറ്റ ശരീരം പ്രിയപ്പെട്ട ഭാര്യക്കും 15ഉം 13ഉം വയസ്സുള്ള മക്കൾക്കും കുടുംബത്തിനും അരികിൽ എത്തിക്കാനായിരുന്നു നിയോഗം. നാട്ടിലെ മണ്ണിലേക്ക് സഫറു ചേർന്നെങ്കിലും അവെൻറ സ്വപ്നം കൂട്ടുകാരിലൂടെ വളർന്നു. വേർപാടിനു പിന്നാലെ വീട് പണിക്ക് വേഗം കൂടി. ഇപ്പോൾ, തേപ്പും കഴിഞ്ഞ് അവസാന മിനുക്കുപണിയിലാണ് പാവർട്ടിയിലൊരുങ്ങുന്ന ആ സുന്ദര വീട്. ആഗസ്റ്റ് അവസാനത്തിൽ സഫറുവിെൻറ കുടുംബത്തിന് തങ്ങളുടെ സ്നേഹ സമ്മാനമായി ആ വീട് നൽകാൻ ഒരുങ്ങുകയാണ് ഈ സൗഹൃദകൂട്ടം.
ഹൃദ്യമായ സംഭാഷണംകൊണ്ടും, പെരുമാറ്റംകൊണ്ടും വ്യക്തിബന്ധം സൂക്ഷിക്കുന്നതിൽ സഫറുവിെൻറ മികവ് അനുകരണീയമായിരുന്നുവെന്ന് കൂട്ടുകാർ ഓർക്കുന്നു. ചികിത്സ കാലയളവിൽ പതിനാറു വർഷം മുമ്പുള്ള സ്വദേശിയായ സ്പോൺസർ അഹമ്മദ് സഫറുവിനെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തുമായിരുന്നു. തൊഴിലാളി- മുതലാളി ബന്ധം, ജോലി വിടുന്നതോടെ അവസാനിക്കുന്ന കാലത്താണ് പഴയ തൊഴിലുടമയും സഫറുദ്ദീനും ഒന്നരപതിറ്റാണ്ട് പിന്നിട്ടിട്ടും ആത്മാർഥ സ്നേഹബന്ധം നിലനിർത്തിയത് എല്ലാവരും അറിയുന്നത്. സഫറുവിെൻറ മരണശേഷം അവെൻറ വീട്ടിലെ വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിനിടയിലാണ് സുഹൃത്തുക്കൾ അവെൻറ കുടുംബത്തിനായി വീട് നിർമിക്കുന്ന കാര്യം സ്പോൺസറും അറിയുന്നത്.
ആ സദുദ്യമത്തിൽ തെൻറ കൂടി പങ്കാളിത്തം ഉറപ്പാക്കാൻ സ്പോൺസർ മറന്നില്ല. സഫറു കൂടി അംഗമായ ക്രസൻറ് ബോർഡിങ്ങിലെ അലുംനി പ്രവർത്തകർ, ഖത്തറിലെയും നാട്ടിെലയും സുഹൃത്തുക്കൾ എന്നിവരാണ് മേൽനോട്ടം.
നാസി ചമ്മനൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.