ഫിത്ർ സകാത് 15 റിയാൽ പ്രഖ്യാപിച്ച് ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയം
text_fieldsദോഹ: പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് വിശ്വാസികൾ നൽകേണ്ട ഫിത്ർ സകാത്ത് തുക പ്രഖ്യാപിച്ച് ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയം. രാജ്യത്തെ മുഖ്യ ആഹാരമായ അരിയുടെ മൂല്യം കണക്കാക്കി 15 റിയാലാണ് ഫിത്ർ സകാത്തായി നിശ്ചയിച്ചത്.
വിശ്വാസികൾക്ക് ഭക്ഷ്യ വസ്തുവായോ പണമായോ ഫിത്ർ സകാത്ത് നൽകാമെന്ന് ഔഖാഫ് വ്യക്തമാക്കി. പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ ഓരോ വ്യക്തികളും പെരുന്നാളിനോടനുബന്ധിച്ച് നൽകേണ്ട നിർബന്ധിത ബാധ്യതയാണ് ഫിത്ർ സകാത്ത്.
വ്യക്തികൾ സ്വയവും അവരുടെ ആശ്രിതർക്കും സകാത്ത് അൽ ഫിത്ർ നൽകുന്നത് ഉറപ്പാക്കണമെന്ന് സകാത്ത് കാര്യ വകുപ്പ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നതിന് മുമ്പായി ഇത് നൽകണമെന്നും നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.