വ്യവസായ മേഖലയിൽ സ്വദേശി ജീവനക്കാരുടെ എണ്ണം വർധിച്ചു
text_fieldsയാംബു: രാജ്യത്തെ വ്യവസായ മേഖലകളിൽ സ്വദേശി ജീവനക്കാരുടെ സാന്നിധ്യം വർധിക്കുന്നതായി കണക്കുകൾ. കോവിഡ് കാലത്ത് മാന്ദ്യത്തിൻെറ പിടിയിലായ വിവിധ വ്യവസായ മേഖലയിൽനിന്ന് ജൂലൈയിൽ ധാരാളം തൊഴിലാളികൾക്ക് ജോലിനഷ്ടം സംഭവിച്ചു. സൗദി വ്യവസായ മന്ത്രി ബന്ദർ ബിൻ ഇബ്രാഹീം അൽഖുറൈഫ് ജൂലൈയിലെ സ്ഥിതിവിവരക്കണക്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ജൂലൈയിൽ 471 സൗദികളെ വിവിധ വ്യവസായ മേഖലകളിൽ ജോലിക്കു നിയമിക്കാൻ കഴിഞ്ഞതായും 1904 വിദേശികളായ തൊഴിലാളികളെ പല കാരണങ്ങളാൽ തൊഴിലിൽനിന്ന് പിരിച്ചുവിടേണ്ടിവന്നതായും മന്ത്രി പറഞ്ഞു.
ജൂലൈയിലെ വ്യവസായ വാണിജ്യ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ പഠനവിധേയമാക്കി തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് 471 പുതിയ തൊഴിലവസരം ഉണ്ടായത് എടുത്തുപറയേണ്ട നേട്ടമായി വിലയിരുത്തുന്നു. പുതിയ സംരംഭങ്ങൾക്കായി 86 ലൈസൻസ് നൽകി. 1.15 ശതകോടി ഡോളർ നിക്ഷേപം ചെയ്യാൻ തീരുമാനമെടുത്തതായി മന്ത്രി ട്വീറ്റ് സന്ദേശത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.