ഇറാെൻറ കൈകൾ കെട്ടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ -സൗദി മന്ത്രിസഭ
text_fieldsജിദ്ദ: മധ്യേഷ്യയിലെ സമാധാനാന്തരീക്ഷം അട്ടിമറിക്കാൻ ശ്രമം നടത്തുന്ന ഇറാൻെറ കൈകൾ കെട്ടാനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും പൂർണ പിന്തുണയുണ്ടാകുമെന്ന് സൗദി മന്ത്രിസഭ. ചൊവ്വാഴ്ച സൽമാൻ രാജാവിൻെറ അധ്യക്ഷതയിൽ ചേർന്ന വെർച്വൽ മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനീവയിലെ നിരായുധീകരണം സംബന്ധിച്ച സമ്മേളനത്തിൽ ഇറാനെതിരെയുള്ള ആയുധനിരോധനം നീട്ടാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ട കാര്യം മന്ത്രിസഭ എടുത്തുപറഞ്ഞു. ഇറാനെതിരെയുള്ള ആയുധ നിരോധനം നീക്കിയാൽ കൂടുതൽ നാശത്തിലേക്കും അട്ടിമറിയിലേക്കും നയിക്കും. ഇറാനിയൻ ഇടപെടൽമൂലം മേഖലയിലെ സംഘർഷങ്ങളുടെ എണ്ണം ഇനിയും വർധിക്കുമെന്ന് മന്ത്രിസഭ ഉൗന്നിപ്പറഞ്ഞു.
സുഡാനിലെയും യമനിലെയും സ്ഥിതിഗതികളും എണ്ണവിപണിയിലെ സമീപകാല സംഭവവികാസങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു. യമനിൽ സുരക്ഷ, സ്ഥിരത, സമാധാനം, വികസനം എന്നിവ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ പൂർത്തിയാക്കാനുള്ള താൽപര്യം സൗദി അറേബ്യ ആവർത്തിച്ചു. യമൻ സർക്കാറും സതേൺ ട്രാൻസിഷനൽ കൗൺസിലും റിയാദ് കരാർ നടപ്പാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ കർശന ആരോഗ്യ മുൻകരുതൽ പാലിച്ചും ആളുകളുടെ എണ്ണം കുറച്ചും ഹജ്ജ് വിജയകരമായി പൂർത്തീകരിക്കാനായത് ഏത് സാഹചര്യങ്ങളിലും ഹജ്ജ് കർമം നടത്താനും ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കാനും കഴിയുമെന്നു തെളിയിക്കുന്നതാണെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട ദേശീയ അന്തർദേശീയ സംഭവവികാസങ്ങൾ സംബന്ധിച്ച ആരോഗ്യ റിപ്പോർട്ടുകൾ, രാജ്യത്തിനകത്തെ കോവിഡ് പരിശോധന നടപടികൾ, ആശുപത്രികളിലെ സൗകര്യങ്ങൾ, ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് നടന്നുവരുന്ന വാക്സിനുകളുടെ പ്രാദേശിക അന്തർദേശീയ ക്ലിനിക്കൽ പരീക്ഷണങ്ങളും അവയുടെ ഫലങ്ങളും മന്ത്രി അവലോകനം ചെയ്തു.
ബൈറൂതിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ലബനാനിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് കെ.എസ് റിലീഫ് സൻെറർ വഴി മാനുഷിക സഹായമെത്തിക്കാനുള്ള സൽമാൻ രാജാവിൻെറ നിർദേശത്തെ മന്ത്രിസഭ പ്രശംസിച്ചു. ശസ്ത്രക്രിയ വിജയത്തിനും തുടർന്നും സൽമാൻ രാജാവിന് ആയുരാരോഗ്യസൗഖ്യം നേർന്ന അറബ്, ഇസ്ലാമിക, സൗഹൃദ രാജ്യങ്ങളിലെ നേതാക്കൾക്കും രാജ്യത്തെ ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തിയാണ് മന്ത്രിസഭ നടപടി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.