ജനപക്ഷ വികസനം മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടും –ജ്യോതിവാസ് പറവൂർ
text_fieldsദമ്മാം: മുഖ്യധാര പാർട്ടികളുടെ നയരൂപവത്കരണങ്ങളിൽ സ്വാധീനം ചെലുത്താൻ വെൽഫെയർ പാർട്ടിയുടെ നയനിലപാടുകൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പാർട്ടി എറണാകുളം ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിെൻറ ഭാഗമായി കിഴക്കൻ പ്രവിശ്യ പ്രവാസി സാംസ്കാരിക വേദി എറണാകുളം ജില്ല ഘടകം സംഘടിപ്പിച്ച കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനപക്ഷ വികസനം മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന പാർട്ടിക്ക് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ജില്ല കൺവീനർ ശരീഫ് കൊച്ചി അധ്യക്ഷത വഹിച്ചു. ഷബീർ ചാത്തമംഗലം ജില്ലാതല തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപനം നടത്തി. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. സദഖത്ത്, പ്രവാസി സെൻട്രൽ കമ്മിറ്റി മെമ്പർ അഡ്വ. സനീജ സഗീർ, അൻവർ സലിം, ജമാലുദ്ദീൻ ആലുവ, ഡോ. ജൗഷീദ് എന്നിവർ സംസാരിച്ചു. ശിഹാബ് പെരുമ്പാവൂർ നന്ദിപറഞ്ഞു. അബ്ദുൽ കരീം ആലുവ അവതാരകനായിരുന്നു. ജമാലുദ്ദീൻ ആലുവ (ചെയർ.), ശരീഫ് കൊച്ചി (ജന. കൺ.), ഡോ. സഗീർ, സിയാദ് മണ്ണന്തറ (വൈ. ചെയർ.), ശിഹാബ് പെരുമ്പാവൂർ, ശിഹാബ് മങ്ങാടൻ, ഷാജു (ജോ. കൺ.), അബ്ദുൽ കരീം ആലുവ (ട്രഷ.), സനീജ സഗീർ(വനിത കൺ.) അസീസ് (മീഡിയ കൺ.) എന്നിവർ ഭാരവാഹികളായി എറണാകുളം കമ്മിറ്റി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.