ഗാംബിയൻ വികസനത്തിന് 215 ദശലക്ഷം ഡോളർ സൗദി ഫണ്ട്
text_fieldsജിദ്ദ: ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ സൗദി അറേബ്യ നടപ്പാക്കുന്ന ഏകദേശം 215 ദശലക്ഷം ഡോളർ മൂല്യമുള്ള വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഇതിൽ 14 വികസന വായ്പകളും അഞ്ച് ഗ്രാൻറുകളും ഉൾപ്പെടുന്നുവെന്ന് സൗദി െഡവലപ്മെൻറ് ഫണ്ട് സി.ഇ.ഒ സുൽത്താൻ ബിൻ അബ്ദുറഹ്മാൻ അൽമുർഷിദ്പറഞ്ഞു. ബഞ്ചുൾ അന്താരാഷ്ട്ര വിമാനത്താവള പുനരുദ്ധാരണ പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഗാംബിയ വൈസ് പ്രസിഡൻറ് ഇസതു ടൂറേയുടെ സാന്നിധ്യത്തിലാണ് വിമാനത്താവള പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ചെയ്തത്. മൊത്തം 31 ദശലക്ഷം യു.എസ് ഡോളറാണ് ഇതിന് ധനസഹായം നൽകിയത്.
ഗാംബിയൻ ധനകാര്യ മന്ത്രി മപുരായി നേഗി, ഗതാഗത-അടിസ്ഥാന സൗകര്യ വികസന മന്ത്രി ബായി ലാമിൻ ജോബ്, ഗാംബിയയുടെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ (ഒ.െഎ.സി) പ്രതിനിധി യാങ്കുബ ദിബ, വികസന-ബഹുമുഖ സംഘടന പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിമാനത്താവളത്തിെൻറ പ്രവർത്തനശേഷി വർധിപ്പിക്കാനും യാത്രക്കാരുടെ ശേഷി 43 ശതമാനമായി ഉയർത്താനും കഴിയുന്നതാണ് പദ്ധതി. കൂടാതെ സാമ്പത്തിക വിനിമയത്തിനും വളർച്ചക്കുമുള്ള സാധ്യതകൾ വർധിപ്പിക്കുകയും രണ്ട് ദശലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും. പിന്നീട് ഗാംബിയ വൈസ് പ്രസിഡൻറും സൗദി െഡവലപ്മെൻറ് ഫണ്ട് സി.ഇ.ഒയും ചേർന്ന് ബൻജുൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ച് നിർമാണത്തിനും തലസ്ഥാനമായ ബൻജൂളിലെ റോഡ് പദ്ധതിക്കും തറക്കല്ലിട്ടു.
ഔദ്യോഗിക പ്രതിനിധി സംഘങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനും സമ്മേളനങ്ങൾ നടത്തുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കൂടാതെ 50 ദശലക്ഷം ഡോളറിെൻറ റോഡ് പദ്ധതിക്കും തറക്കല്ലിട്ടു. 50.9 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന, ബ്രാഞ്ച് റോഡുകൾ ഇതിൽ ഉൾപ്പെടും.
ഗ്രേറ്റർ ബഞ്ചുൾ മേഖലയിലെ ഗതാഗതക്കുരുക്ക് കുറക്കാൻ ഇത് സഹായിക്കും. ആഫ്രിക്കൻ രാജ്യങ്ങളിലെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും പിന്തുണ നൽകുന്നതിൽ സൗദി അറേബ്യയുടെ ശ്രമങ്ങളെ ഗാംബിയ വൈസ് പ്രസിഡൻറ് പ്രശംസിച്ചു. സാമ്പത്തികവും സാമൂഹികവുമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ വികസന പദ്ധതികൾക്ക് പിന്തുണ നൽകേണ്ടതിെൻറ പ്രാധാന്യം സൗദി െഡവലപ്മെൻറ് ഫണ്ട് സി.ഇ.ഒ ചൂണ്ടിക്കാട്ടി.
സൗദി െഡവലപ്മെൻറ് ഫണ്ട് 1975ൽ സ്ഥാപിതമായതു മുതൽ വികസ്വര രാജ്യങ്ങളെ പിന്തുണക്കുന്നതിന് വികസന വായ്പകൾ നൽകുന്നതിനായി പ്രവർത്തിച്ചിട്ടുണ്ട്.
ഈ വികസന പദ്ധതികൾ ഗാംബിയ റിപ്പബ്ലിക്കിന് സുപ്രധാന മേഖലകളിൽ സൗദി അറേബ്യ നൽകുന്ന ഉദാരമായ പിന്തുണയുടെ തുടർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.