ജിസാൻ വിമാനത്താവളത്തിനു നേരെ ഹൂതി ഡ്രോൺ ആക്രമണം, പത്ത് പേർക്ക് പരിക്ക്
text_fieldsജിദ്ദ: ജിസാനിലെ കിങ് അബ്ദുല്ല വിമാനത്താവളത്തിനു നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് ജിസാൻ വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമമുണ്ടായതെന്ന് സംഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.
സിവിലിയന്മാരും യാത്രക്കാരും ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ യാത്രക്കാരും വിമാനത്താവള ജീവനക്കാരുമായ ആറ് സൗദി പൗരൻമാരുണ്ട്. കൂടാതെ വിമാനത്താവള ജോലിക്കാരായ മൂന്ന് ബംഗ്ലാദേശികൾക്കും ഒരു സുഡാനി പൗരനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ വിമാനത്താവളത്തിെൻറ മുൻഭാഗത്തെ ഗ്ലാസുകളും തകരുകയും ചില വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിച്ച് സിവിലിയന്മാരെയും അവരുടെ വസ്തുക്കളെയും ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം തുടരുകയാണെന്നും വിമാനത്താവങ്ങൾക്ക് നേരെയുള്ള ആക്രമണശ്രമം യുദ്ധക്കുറ്റമാണെന്നും സംഖ്യസേന വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.