സൗദിയിൽ ലോൺഡ്രികളിൽ അലക്ക് വസ്ത്രങ്ങൾ തറയിലിട്ടാൽ 1000 റിയാൽ പിഴ
text_fieldsജിദ്ദ: സൗദിയിൽ അലക്കു കടകളിൽ (ലോൺഡ്രി) വസ്ത്രങ്ങൾ തറയിലിട്ടാൽ 1,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. നിയമം ഈമാസം 15 മുതൽ നടപ്പാക്കും. പിഴ ചുമത്തുന്നതിന് മുമ്പ് മുന്നറിയിപ്പും തിരുത്താൻ അവസരവും നൽകും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്ത്രീകളുടെ ഗ്രൂമിങ് ഷോപ്പുകൾക്കുള്ളിൽ കാമറകൾ സ്ഥാപിക്കുന്നതിനുള്ള നിരോധം, അംഗീകൃത സ്റ്റാൻഡേർഡ് അനുസരിച്ചുള്ള ഗുണമേന്മ ഇല്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള നിരോധം, ബാർബർ ഷോപ്പുകളിൽ സിംഗിൾ യൂസ് ഷേവിങ് സെറ്റ് വീണ്ടും ഉപയോഗിക്കുന്നതിനുള്ള നിരോധം എന്നിവ ലംഘിച്ചാലുള്ള പിഴകളും വാണിജ്യ സ്ഥാപനങ്ങളിൽ ജോലിക്കാർക്ക് ബലദിയ്യ കാർഡ് ഇല്ലെങ്കിൽ ചുമത്തുന്ന പിഴകളുമെല്ലാം 15 മുതൽ നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.