സൗദിയിൽ 103 പേർക്ക് കോവിഡ്, 151 പേർക്ക് കോവിഡ് മുക്തി
text_fieldsജിദ്ദ: സൗദിയിൽ പുതുതായി 103 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 151 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോർട്ട് ചെയ്തു.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 812,196 ഉം രോഗമുക്തരുടെ എണ്ണം 799,087 ഉം ആയി. രാജ്യത്തെ ആകെ മരണം 9,272 ആയി. നിലവിൽ 3,837 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 80 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.37 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 29, ജിദ്ദ 18, ദമ്മാം 8, മദീന 5, ഹുഫൂഫ് 5, മക്ക 3, ത്വാഇഫ് 3, അബ്ഹ 3, ഖോബാർ 3, ദഹ്റാൻ 3, തബൂക്ക് 2, ഹാഇൽ 2, ബുറൈദ 2, അൽബാഹ 2, ജീസാൻ 2, ഖത്വീഫ് 2.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.