വിനോദ വ്യവസായ മേഖലയിൽ 1,082 നിക്ഷേപകർക്ക് ലൈസൻസ് നൽകി
text_fieldsജുബൈൽ: വിനോദ വ്യവസായ മേഖലയിൽ പണം മുടക്കാൻ തയാറായ 1,082 ലൈസൻസ് അനുവദിച്ചു. ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി (ജി.ഇ.എ) ഇതുവരെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ എൻറർടൈൻമെൻറ് ഗേറ്റ് വഴി രാജ്യത്തിെൻറ വിനോദ മേഖലയിലെ നിക്ഷേപകർക്കാണ് ലൈസൻസ് വിതരണം ചെയ്തത്.
പ്രത്യേക പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കുമായി ലൈസൻസുകൾ, പെർമിറ്റുകൾ, അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവക്കായി അപേക്ഷിക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിക്ഷേപകർക്കും കമ്പനികൾക്കുമുള്ള നടപടിക്രമങ്ങൾ സുഗമമാക്കിയിരുന്നു.
ഇതുവഴി രാജ്യത്ത് വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള അനുമതികളും ജി.ഇ.എ നൽകുന്നു. 2030ഓടെ സൗദി വിനോദ മേഖല 1.17 ശതകോടി ഡോളർ നിക്ഷേപം പ്രതീക്ഷിക്കുകയും പ്രതിവർഷം 47.65 ശതമാനം വളർച്ച കൈവരിക്കുകയും ചെയ്യുമെന്ന് അമേരിക്ക ആസ്ഥാനമായുള്ള റിസർച് ആൻഡ് മാർക്കറ്റ്സ് പഠനം വിവരിക്കുന്നതായി സൗദി വ്യവസായ റിപ്പോർട്ടിൽ പറയുന്നു. ലോകോത്തര വിനോദ കേന്ദ്രം നിർമിക്കാൻ സൗദി പരമാവധി ശ്രമിക്കുന്നതായും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.