സൗദി അറേബ്യയിൽ 1092 പേർക്ക് രോഗമുക്തിയും 672 പേർക്ക് രോഗവും
text_fieldsറിയാദ്: സൗദി അറേബ്യയിൽ 1092 ആളുകൾ കൂടി കോവിഡ് ബാധയിൽ നിന്ന് മുക്തി നേടി. 672 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 33 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,26,930 ഉം രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 305,022ഉം ആയി ഉയർന്നു.
രാജ്യത്തെ രോഗമുക്തി നിരക്ക് 93.2 ശതമാനമായി. ആകെ മരണസംഖ്യ 4338 ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 17,570 ആയി കുറഞ്ഞു. ഇവരിൽ 1286 പേരുടെ നില ഗുരുതരമാണ്.
റിയാദ് 4, ജിദ്ദ 6, മക്ക 5, ത്വാഇഫ് 1, മുബറസ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, തബൂക്ക് 1, ജീസാൻ 3, ബീഷ 1, സാംത 1, അൽനമാസ് 1, ബഖഅ 1, ദമദ് 1, ദർബ് 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. ചൊവ്വാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 62.
മദീന 61, ജിദ്ദ 45, റിയാദ് 44, ഹുഫൂഫ് 38, ദമ്മാം 37, യാംബു 27, ഖമീസ് മുശൈത്ത് 24, ഖത്വീഫ് 24, മുബറസ് 20, നജ്റാൻ 19, ഹാഇൽ 18 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,453 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ രാജ്യത്ത് നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 5,817,955 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1016, ജിദ്ദ 873, മക്ക 694, ഹുഫൂഫ് 235, ത്വാഇഫ് 182, മദീന 129, ദമ്മാം 122, ബുറൈദ 85, ജീസാൻ 81, അബഹ 78, തബൂക്ക് 65, അറാർ 62, മുബറസ് 60, ഹഫർ അൽബാത്വിൻ 58, ഹാഇൽ 59, മഹായിൽ 40, സബ്യ 35, അൽബാഹ 33, ഖത്വീഫ് 31, സകാക 24, വാദി ദവാസിർ 23, അൽറസ് 23, ബെയ്ഷ് 23, ഖമീസ് മുശൈത്ത് 24, ബീഷ 23, അബൂ അരീഷ് 23, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15,
അയൂൺ 15, സാംത 14, നജ്റാൻ 12, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽഅർദ 7, ഹുറൈംല 6, അൽനമാസ് 7, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, അൽ-ജഫർ 4, റഫ്ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2,
സുൽഫി 2, അയൂൺ അൽജുവ 2, തുവാൽ 2, ദമാദ് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, അഹദ് മസാറ 1, റാബിഖ് 1, ഖുൽവ 1, ഖഹ്മ 1, ശറൂറ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.