10ാമത് കേളി ഫുട്ബാൾ; സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsറിയാദ്: അഞ്ചുവർഷത്തെ ഇടവേളക്കുശേഷം കാൽപന്ത് കളിയുടെ ആരവവുമായി കേളി കലാസാംസ്കാരിക വേദി. കോവിഡിനെ തുടർന്നാണ് ഇത്രയും ഇടവേളയുണ്ടായതെന്നും ഒക്ടോബർ 27ന് ടൂർണമെൻറിന് തുടക്കം കുറിക്കുമെന്നും സംഘാടകർ അറിയിച്ചു.
മത്സരങ്ങൾ രണ്ടുമാസം നീണ്ടുനിൽക്കും. ലീഗ്-കം-നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങളിൽ റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് അംഗീകാരമുള്ള പ്രമുഖ ടീമുകള്‍ മത്സരിക്കും. രണ്ടുമാസത്തിനിടെ എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് രണ്ട് മത്സരങ്ങൾ വീതമാണ് നടക്കുക. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗം കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം 251 അംഗ പാനൽ അവതരിപ്പിച്ചു. കേന്ദ്ര രക്ഷധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജവാദ് പരിയാട്ട്, ആക്ടിങ് കൺവീനർ ഷറഫ് പന്നിക്കോട് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ഗഫൂർ ആനമങ്ങാട് സ്വാഗതവും ടൂർണമെൻറ് കമ്മിറ്റി കൺവീനർ നസീർ മുള്ളൂർക്കര നന്ദിയും പറഞ്ഞു. ഷമീർ കുന്നുമ്മൽ (ചെയർ.), ഗഫൂർ ആനമങ്ങാട്, സെൻ ആൻറണി (വൈ. ചെയർ.), നസീർ മുള്ളൂർക്കര (കൺവീനർ), ജവാദ് പരിയാട്ട്, ഷഫീഖ് ബത്ഹ (ജോ. കൺ.), കാഹിം ചേളാരി (സാമ്പത്തിക കൺവീനർ), മോഹന്‍ ദാസ്, പ്രസാദ് വഞ്ചിപ്പുര (ജോ. കൺ.), വിജയകുമാര്‍, മോയ്ദീന്‍ കുട്ടി, സുകേഷ് കുമാര്‍, നൗഫല്‍, ഹാരിസ്, നിബു വര്‍ഗീസ്, കെ.കെ. ഷാജി, സൈനുദ്ദീന്‍, കരീം പെരിങ്ങറൂര്, സിംനെഷ്, നിസാമുദ്ദീന്‍, ഷമീര്‍ പറമ്പടി, നാസര്‍ കാരക്കുന്ന്, സുനില്‍, റഫീക്ക് പാലത്ത്, ഫൈസല്‍, ഷാജി, ഷെബി അബ്ദുസ്സലാം, ജി. ഗോപാല്‍, രാമകൃഷ്ണന്, നൗഫല്‍, ജോയ് തോമസ്, താജുദ്ദീന് ഹരിപ്പാട്, ചന്ദ്രചൂഡന്, സുരേഷ്, നടരാജന്, ഷാന്‍, ലജീഷ് നരിക്കോട്, അജിത്ത്, പി.എ. ഹുസൈന്, സുധീഷ് തരോള്‍ (അംഗങ്ങള്‍), ഷറഫുദ്ദീൻ പന്നിക്കോട് (ടെക്നിക്കൽ കൺവീനർ), രാജേഷ് ചാലിയാർ (ജോ. കണ്.), മുജീബ്, ഫക്രുദ്ദീൻ, റിയാസ്, അജിത്ത്, സുഭാഷ്, സരസൻ, സുജിത്, ഷമീം, ഇസ്മാഈൽ സുലൈ, ഇസ്മാഇൽ, ബത്ഹ, രഞ്ജിത്ത്, രാഷിഖ്, ത്വയീബ്, ഇംതിയാസ്, സമദ്, ജയന്, കരീം, ഇസ്മാഈല്‍ തടായിൽ, റിജേഷ്, സജ്ജാദ്, അബ്ദുല്‍ കലാം (അംഗങ്ങള്‍), ജയകുമാർ (സ്റ്റേഷനറി കൺവീനർ), സൂരജ് (ഭക്ഷണ കൺവീനർ), അന്‍സാരി (ജോ. കണ്‍വീനര്‍), സതീഷ് കുമാര്‍, റനീസ്, മുകുന്ദന്, സുനില്‍ ബാലകൃഷ്ണന്, അഷ്റഫ്, ബാബു (അംഗങ്ങള്‍), വിനയന് റൗദ (പബ്ലിസിറ്റി കൺവീനർ), ധനേഷ് ചന്ദ്രൻ, ജിഷ്ണു (ജോ. കൺവീനർമാർ), ശ്രീകുമാര്‍ വാസു, ജ്യോതിഷ്, സനീഷ്, ജയന് പെരിനാട്, ഷംസു കാരാട്ട് (അംഗങ്ങള്‍), റഫീഖ് ചാലിയം (ഗ്രൗണ്ട് മാനേജർ), ഹുസൈൻ മണക്കാട് (വളൻറിയർ ക്യാപ്റ്റൻ), അലി പട്ടാമ്പി, ബിജു (വൈസ് ക്യാപ്റ്റൻമാർ), ജോര്‍ജ് (ഗതാഗത കണ്‍വീനര്‍), ഇ.കെ. രാജീവന്, ഷിബു, അഷ്റഫ് പൊന്നാനി, ധനേഷ്, വിനോദ്, ഗോപി, സുനീര്‍ ബാബു (അംഗങ്ങള്‍), അനില്‍ അറക്കല്‍, സലിം മടവൂര്‍ (മെഡിക്കല്‍ കോഓഡിനേറ്റര്‍), അനിരുദ്ധന് (സ്റ്റോര്‍ മാനേജര്‍) എന്നിവരെ ഭാരവാഹികളും വിവിധ സബ്കമ്മിറ്റി ഭാരവാഹികളും അംഗങ്ങളുമായി തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.