എട്ട് ദിവസം നീണ്ടുനിന്ന പത്താമത് സൗദി ചലച്ചിത്രമേളക്ക് പ്രൗഢമായ സമാപനം
text_fieldsദമ്മാം: ഈ മാസം രണ്ടിന് ആരംഭിച്ച സൗദി ചലച്ചിത്രമേള ഒമ്പതിന് അവസാനിച്ചു. 66 സിനിമകൾ വിവിധ മേഖലകളായി മത്സരിച്ചപ്പോൾ നാലോളം അവാർഡുകൾ നേടി 'ഹജ്ജാൻ' മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി വിഭാഗത്തിൽ ‘ഹൊറൈസൻ’ ഒന്നാം സ്ഥാനം നേടി. 'ബീട്ടിഫുൾ എസ്ക്യൂസ് ഫോർ എ ഡെഡ്ലി സൈൻ’ ഷോർട്ഫിലിം വിഭാഗത്തിൽ ഒന്നാമതെത്തിയപ്പോൾ ’ദ ബർബർഡനഡ്’ ഫ്യൂച്ചർ ഫിലിമിൽ ഒന്നാമതെത്തി. ഒട്ടകസവാരിക്കാരനായ യുവാവിന്റെ സംഭവ ബഹുലമായ ജീവിതം പറഞ്ഞ ‘ഹജ്ജാനി'ൽ വേഷമിട്ട ഒമർ അലതാവി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ സിനിമയിൽ നായികയായ തുലിൻ എസ്സാമാണ് മികച്ച നടി. മികച്ച സംഗീതത്തിനുള്ള ഗോൾഡൻ പാം ജൂറി പുരസ്കാരവും ഹജ്ജൻ കരസ്ഥമാക്കി. സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ചലച്ചിത്ര കമീഷന്റെ പിന്തുണയോടെയാണ് കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ ’ഇത്ര’യിൽ പത്താമത് ചലച്ചിത്രോത്സവം അരങ്ങേറിയത്.
ഇത്ര സിനിമയിൽ നടന്ന സമാപന ചടങ്ങിൽ ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടർ അഹമ്മദ് അൽ മുല്ല, ഡെപ്യൂട്ടി ഡയറക്ടർ മൺസൂർ അൽ ബദ്ദാൻ, സിനിമാ അസോസിയേഷൻ ഡയറക്ടർ ഹന അൽ ഒശെമഗർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. സൗദി സിനിമ ഉയരങ്ങളിലേക്കു കുതിക്കുകയാണന്നും, വിവരണാതീതമായ നേട്ടങ്ങൾ ഇതിനകം കൈവരിച്ചു കഴിഞ്ഞതായും അഹമ്മദ് അൽ മുല്ല തന്റെ അവാർഡ് ദാന പ്രാഭാഷണത്തിൽ പറഞ്ഞു. സിനിമയെ കൂടുതൽ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ട് അൽ ഖോബാറിൽ സിനിമാ സെന്റർ ആരംഭിച്ചതായും അദ്ദേഹം വിശദീകരിച്ചു.
21 സിനിമകളാണ് ഡോക്യുമെന്ററി വിഭാഗത്തിൽ മത്സരിച്ചത്. 'ഹൊറൈസൻ' ഒന്നാം സ്ഥാനം നേടിയപ്പോൾ 'ഇഹാല', 'അണ്ടർ ഗ്രൗണ്ട്' എന്നിവ ജൂറികളുടെ പ്രത്യേക പരമാർശത്തിനു കാരണമായി. സൗദി സിനിമയുടെ വളർച്ചക്ക് ഉതകുന്ന നിരവധി നേട്ടങ്ങളാണ് ചലച്ചിത്രമേള കൊണ്ടുവന്നതെന്ന് സിനിമ കമീഷൻ ഡയറക്ടർ ഹന അൽ ഒമൈർ പറഞ്ഞു. 40 കൊല്ലം നീണ്ട സിനിമാ ജീവിതത്തിൽ അതുല്യ സംഭവനകൾ അർപ്പിച്ച അബ്ദുൽ മുഹ്സിൻ അൽ നിമറിനെ ചടങ്ങിൽ ആദരിച്ചു. നിരവധി പുതിയ കമ്പനികൾ സിനിമാ നിർമാണ മേഖലയിലേക്ക് വരാൻ ചലച്ചിത്ര മേള കാരണമായി. പത്ത് പുതിയ കമ്പനികളാണ് പുതുതായി കരാറിൽ ഒപ്പിട്ടത്. 7 പുതിയ സനിമകൾ നിർമ്മാണ കമ്പനികളുമായി കരാറിലായി. സൗദി സനിമയുടെ നിർമ്മാണ മേഖലകളിൽ അനന്തസാധ്യതകൾ കാത്തിരിക്കുന്നതായി പ്രൊഡക്ടഷൻ മാർക്കറ്റ് കോംപറ്റീഷൻ ജൂറി അംഗമായ കരീംയതോണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.