Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅസീർ മേഖലയിലെ ജയിലിൽ...

അസീർ മേഖലയിലെ ജയിലിൽ 115 ഇന്ത്യക്കാർ, 40ഓളം മലയാളികൾ

text_fields
bookmark_border
അസീർ മേഖലയിലെ ജയിലിൽ 115 ഇന്ത്യക്കാർ, 40ഓളം മലയാളികൾ
cancel
camera_alt

ജയിൽ സന്ദർശനത്തിന് എത്തിയ ഇന്ത്യൻ കോൺസൽ മുഹമ്മദ് ഹാഷിം, സഹ ഉദ്യോഗസ്ഥൻ റിയാദ് ജീലാനി എന്നിവരെ അബഹ എയർപോർട്ടിൽ കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം കമ്മിറ്റി പ്രതിനിധികളായ അഷ്റഫ് കുറ്റിച്ചൽ, ഇബ്രാഹിം പട്ടാമ്പി എന്നിവർ സ്വീകരിക്കുന്നു

അബഹ: സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അസീർ മേഖലയിലെ അബഹ, ഖമീസ് മുഷൈത്ത്, മൊഹയിൽ അസീർ ജയിലുകളിലായി 115 ഇന്ത്യക്കാരുണ്ടെന്ന്​ റിപ്പോർട്ട്​. വിവിധ കുറ്റകൃത്യങ്ങളിലാണ്​ ഇവർ തടവിൽ കഴിയുന്നതെന്ന്​ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തി​െൻറ ജയിൽ സന്ദർശനത്തിൽ കണ്ടെത്തിയത്​. കൊലപാതക കേസിൽ പ്രതിയായി 14 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു.

വാഹനാപകട കേസിൽ മോചനദ്രവ്യം നൽകാൻ കഴിയാത്തതി​െൻറ പേരിൽ പ്രതിയായ ഒരാളും മയക്കു മരുന്നുകളുടെ ഉപയോഗം, വിതരണം എന്നീ കുറ്റകൃത്യങ്ങളിൽപെട്ടവരും ജോലിസ്ഥലങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയവരും സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ കൈക്കൂലി നൽകിയവരും നിയമലംഘകരെ സംരക്ഷിച്ചവരും മോഷണകുറ്റം ചുമത്തപ്പെട്ടവരുമാണ് ജയിലുകളിലുള്ളത്. മദ്യപിച്ച് വാഹനമോടിച്ചു പൊലീസ് വാഹനം കേടുവരുത്തിയ ഒരു മലയാളിയും ഇതിൽ ഉൾപ്പെടുന്നു.

പതിവിന് വിപരീതമായി കൂടുതൽ ആളുകൾ മലയാളികളാണ്. അടുത്തകാലത്ത് മയക്കുമരുന്ന്​ നിയന്ത്രണ കാമ്പയിനെ തുടർന്ന്​ പിടിയിലായവരാണ് മലയാളികളിൽ അധികവും. എട്ടും പത്തും വർഷം ജയിൽശിക്ഷയും വലിയ തുക പിഴയുമാണ് മയക്കുമരുന്നു കേസിൽ ഉൾപ്പെട്ടവർക്ക് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസമാണ്​ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം ​മേഖലയിലെ ജയിലുകൾ സന്ദർശിച്ചത്​. ജയിൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മടക്കയാത്ര സാധ്യമാകാത്തവരെ ഉടനെ നാട്ടിലയക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി. കോൺസുലേറ്റ് ലേബർ വെൽഫെയർ കോൺസൽ മുഹമ്മദ് ഹാഷിം, സഹ ഉദ്യോഗസ്ഥൻ റിയാദ് ജീലാനി, കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം കമ്മിറ്റി പ്രതിനിധകളായ അഷ്റഫ് കുറ്റിച്ചൽ, ഇബ്രാഹിം പട്ടാമ്പി തുടങ്ങിയവരാണ് ജയിലുകൾ സന്ദർശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailaseer
News Summary - 115 Indians including 40 Malayalis jailed in aseer region
Next Story