സൗദിയിൽ 1,20,000 വർഷം പഴക്കമുള്ള മനുഷ്യകാൽപാടുകൾ കണ്ടെത്തി
text_fieldsജുബൈൽ: സൗദി അറേബ്യയിൽ 1,20,000 വർഷം പഴക്കമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കാൽപാടുകൾ കണ്ടെത്തി.
വംശനാശം സംഭവിച്ച മാമോത്ത് ആനയുടെ അസ്ഥിയും കണ്ടെത്തിയതിലുണ്ട്. വടക്കൻ മേഖലയായ തബൂക്കിനോട് ചേർന്നുള്ള പുരാതനമായ വരണ്ട തടാകത്തിന് ചുറ്റുമാണ് മനുഷ്യരുടെയും ആനകളുടെയും മറ്റ് ഹിംസ്ര ജീവികളുടെയും കാൽപാടുകൾ അന്താരാഷ്ട്ര പുരാവസ്തു വിദഗ്ധ സംഘം കണ്ടെത്തിയതെന്ന് സൗദി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാെൻറ അധ്യക്ഷതയിൽ വിളിച്ച വാർത്തസമ്മേളനത്തിൽ പൈതൃക കമീഷൻ പ്രസിഡൻറ് ഡോ. ജാസിർ അൽഹെർബിഷ് അറിയിച്ചു. അറേബ്യൻ ഉപദ്വീപിൽ അതിപ്രാചീനകാലം മുതലേ മനുഷ്യവാസമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇൗ കണ്ടെത്തൽ.
പുരാവസ്തു സർവേയുടെ നിഗമനം അനുസരിച്ച് നഫൂദ് മരുഭൂമിയിൽ നൂറുകണക്കിന് പ്രകൃതിദത്ത ജലാശയങ്ങളുണ്ടായിരുന്നതിനാൽ വിവിധതരം ജീവികളുടെ നിലനിൽപിനും പുനരുൽപാദനത്തിനും അത് നിമിത്തമായി എന്നാണ് നിഗമനം. ഏഴ് മനുഷ്യരുടെയും 107 ഒട്ടകങ്ങളുടെയും 43 ആനകളുടെയും കൂട്ടമായി സഞ്ചരിക്കുന്ന കാട്ടാട്, മാൻ, കാള വർഗങ്ങളിൽപെട്ട മറ്റ് ജീവികളുടെയും പാദമുദ്രകളാണ് കണ്ടെത്തിയത്. 233 ഫോസിലുകളും കണ്ടെത്തിയതിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.