Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്; സൗദിയിൽ 125...

കോവിഡ്; സൗദിയിൽ 125 പുതിയ രോഗികൾ, 170 രോഗമുക്തർ

text_fields
bookmark_border
saudi covid
cancel

ജിദ്ദ: സൗദിയിൽ 24 മണിക്കൂറിനിടെ 125 പുതിയ കോവിഡ് കോസുകൾ സ്ഥിരീകരിച്ചു. 170 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,49,855 ഉം രോഗമുക്തരുടെ എണ്ണം 7,32,454 ഉം ആയി. രണ്ട് മരണമാണ് പുതുതായി രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ മരണം 9,032 ആയി.

നിലവിൽ 8,369 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 178 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.67 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 28, ജിദ്ദ 19, മദീന 11, അബഹ 8, മക്ക 7, ത്വാഇഫ് 7, ദമ്മാം 7. സൗദിയിൽ ഇതുവരെ 6,23,88,851 ഡോസ് വാക്സിൻ വിതരണം ചെയ്‌തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaCovid 19
News Summary - 125 new covid cases reported in Saudi
Next Story