Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വാഹനങ്ങൾ...

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ 13​ മരണം

text_fields
bookmark_border
സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ 13​ മരണം
cancel
camera_alt

അപകടത്തിൽപെട്ട യമനി കുടുംബം സഞ്ചരിച്ച കാർ

റിയാദ്​: റിയാദ്​: വാഹനങ്ങൾ കൂട്ടിയിടിച്ച്​ ഒരു കുടുംബത്തിലെ അഞ്ചുപേരുൾപ്പടെ 13 പേർ മരിച്ചു. ഉംറക്കായി സ്വന്തം കാറിൽ മക്കയിലേക്ക്​​ പുറപ്പെട്ട യമൻ പൗരനും കിങ്​ ഫഹദ്​ മെഡിക്കൽ സിറ്റിയിലെ ഓങ്കോളജി കൺസൾട്ടൻറുമായ ഡോ. ജാഹിം അൽശബ്​ഹിയെയും കുടുംബത്തെയും കൂടാതെ മറ്റ്​ രണ്ട്​ കാറുകളിലും ഒരു ട്രക്കിലുമുള്ള ആളുകളുമാണ്​ അപകടത്തിൽപ്പെട്ടത്​. റിയാദിൽനിന്ന്​ 75 കിലോമീറ്ററകലെ മുസാഹ്​മിയയിൽ വെച്ച്​ ഈ മൂന്ന്​ കാറുകളുടെ നേരെ എതിരിൽനിന്ന്​ വന്ന പാകിസ്​താനി പൗരൻ ഓടിച്ച ട്രക്ക്​ ഇടിച്ചുകയറിയായിരുന്നു അപകടം.

ഡോ. ജാഹിം അൽശബ്​ഹിയും മക്കളായ അർവ (21), ഫദൽ (12), അഹമ്മദ് (8), ജന (5) എന്നിവരും സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. ഡോക്ടറുടെ ഭാര്യയും മറ്റ്​ മൂന്നു മക്കളും പരിക്കേറ്റ് ചികിത്സയിലാണ്. മറ്റ്​ രണ്ട്​ കാറുകളിലുണ്ടായിരുന്ന എട്ടു പേരും അപകടത്തിൽ മരിച്ചു. എന്നാൽ അവർ ഏത്​ രാജ്യക്കാരാണെന്ന്​ അറിവായിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ഡോക്​ടറും കുടുംബവും സഞ്ചരിച്ച വാഹനം പൂർണമായി തകർന്നു. അപകടത്തിൽ 13 പേർ മരിച്ചതായി ഡോ. ജാഹിം അൽശബ്​ഹിയുടെ കൂട്ടുകാരനായ ഡോ. മുശബിബ്​ അലി അൽഅസീരി ‘അൽഅറബിയ നെറ്റ്​’ ചാനലി​നോട്​ പറഞ്ഞു. കുടുംബസമേതം ഉംറക്ക് പോകുന്നതിനാൽ ഡോക്​ടർ സന്തോഷവാനായിരുന്നെന്നും മുസാഹ്​മിയയിൽ എത്തിയപ്പോൾ പ്രധാന റോഡിൽ എതിർദിശയിൽനിന്ന്​ വന്ന പാകിസ്​താനി പൗരൻ ഓടിച്ച ട്രക്ക് ഡോക്​ടറുടെ വാഹനത്തെയും മറ്റ്​ രണ്ട് കാറുകളെയും ഇടിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccidentSaudi Arabia
News Summary - 13 died in car accidents in Saudi
Next Story