Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ ശ​ക്ത​മാ​യ...

സൗ​ദി​യി​ൽ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ൽ 13 വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു; നാ​ല്​ മ​ര​ണം, 19 പേ​ർ​ക്ക്​ പ​രി​ക്ക്

text_fields
bookmark_border
അ​പ​ക​ടം
cancel
camera_alt

ബി​ഷ-​അ​ൽ​റെ​യി​ൻ റോ​ഡി​ൽ ഉ​ണ്ടാ​യ അ​പ​ക​ടം

ബി​ഷ: ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ദ​ക്ഷി​ണ സൗ​ദി​യി​ൽ വ​ൻ അ​പ​ക​ടം.​ ബി​ഷ-​അ​ൽ​റെ​യി​ൻ റോ​ഡി​ൽ കാ​റു​ക​ളും ട്ര​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ 13 വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല്​ പേ​ർ മ​രി​ച്ചു.19 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പൊ​ടി​ക്കാ​റ്റ്​ വീ​ശി​യ​തി​നെ​ത്തു​ട​ർ​ന്ന് കാ​ഴ്​​ച പ​രി​മി​ത​പ്പെ​ട്ട​താ​ണ്​ അ​പ​ക​ട കാ​ര​ണം. വെ​ള്ളി​യാ​ഴ്​​ച​യാ​ണ് സം​ഭ​വം.​ ഒ​ന്നി​ന്​ പി​റ​കെ ഒ​ന്നാ​യി 13 വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​ വ​ലി​​യ​തോ​തി​ലു​ള്ള അ​പ​ക​ട​മാ​ണു​ണ്ടാ​യ​തെ​ന്ന്​​ റോ​ഡ് സു​ര​ക്ഷ​ക്കു​ള്ള പ്ര​ത്യേ​ക സേ​ന പ​റ​ഞ്ഞു.

നാ​ല് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത്​ ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ റെ​ഡ് ക്ര​സ​ൻ​റ് ആം​ബു​ല​ൻ​സു​ക​ളി​ൽ ഉ​ട​ൻ അ​ൽ​റെ​യി​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചു. മി​ക്ക​വ​രു​ടെ​യും പ​രി​ക്കു​ക​ൾ സാ​ര​മാ​യ​താ​ണ്. ഒ​ടി​വു​ക​ൾ, ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വും വ​രെ​യു​ള്ള കേ​സു​ക​ളു​ണ്ടെ​ന്ന്​ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ചി​ല​രെ കി​ങ്​ സ​ഉൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലേ​ക്കും അ​ൽ​ഖു​വ​യ്യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. അ​തേ​സ​മ​യം നി​സ്സാ​ര പ​രി​ക്കേ​റ്റ എ​ട്ടു പേ​രെ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്ക്​ ശേ​ഷം​ വി​ട്ട​യ​ച്ചു.

മ​രി​ച്ച​വ​രെ​യും പ​രി​ക്കേ​റ്റ​വ​രെ​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളൊ​ന്നും അ​റി​വാ​യി​ട്ടി​ല്ല. ഏ​ത്​ രാ​ജ്യ​ക്കാ​രാ​ണെ​ന്നും വ്യ​ക്ത​മ​ല്ല. ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ൾ ഒ​രു​മി​ച്ച്​ കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. 13 വാ​ഹ​ന​ങ്ങ​ൾ പ്ര​ധാ​ന റോ​ഡി​ൽ പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ച്ചു​കി​ട​ക്കു​ന്ന കാ​ഴ്​​ച​ക​ളാ​ണ്​ വി​ഡി​യോ​യി​ലു​ള്ള​ത്​.

കൂ​ട്ടി​യി​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഹൈ​വേ​യി​ൽ​നി​ന്ന്​ കാ​റു​ക​ൾ തെ​ന്നി​മാ​റി റോ​ഡി​​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും തെ​റി​ച്ചു​വീ​ണു. കാ​റു​ക​ളും ട്ര​ക്കു​ക​ളും അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​ട്ടു​ണ്ട്.

വാ​ഹ​ന​ങ്ങ​ൾ പ​ര​സ്​​പ​രം കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തും വി​ഡി​യോ​യി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accidental DeathAccidentSaudi Arabia News
News Summary - 13 vehicles collided in a strong dust storm in Saudi- Four dead- 19 injured
Next Story