Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ആലുവ കൂട്ടായ്മ...

ജിദ്ദ ആലുവ കൂട്ടായ്മ 14ാം വാര്‍ഷികം

text_fields
bookmark_border
ജിദ്ദ ആലുവ കൂട്ടായ്മ 14ാം വാര്‍ഷികം
cancel
camera_alt

ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ (ജാ​ക്) പ​തി​നാ​ലാം വാ​ര്‍ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഡോ. ​വി​നീ​ത പി​ള്ള

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: വൈ​വി​ധ്യ​മാ​ര്‍ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ (ജാ​ക്) 14ാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ച്ചു. അ​ൽ റ​യ്യാ​ന്‍ പോ​ളി​ക്ലി​നി​ക് ജ​ന​റ​ൽ ഫി​സി​ഷ്യ​ന്‍ ഡോ. ​വി​നീ​ത പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ജെ.​കെ. സു​ബൈ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഭാ​വി പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും ര​ക്ഷാ​ധി​കാ​രി പി.​എം. മാ​യി​ന്‍കു​ട്ടി വി​ശ​ദീ​ക​രി​ച്ചു. ഡോ. ​ഇ​ന്ദു ആ​ശം​സ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഖാ​ദ​ര്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ സു​ബൈ​ര്‍ മ​ത്താ​ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

മി​ക​ച്ച മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​നു​ള്ള മ​ക്ക ഒ.​ഐ.​സി.​സി​യു​ടെ അ​വാ​ര്‍ഡി​ന് അ​ര്‍ഹ​നാ​യ പി.​എം. മാ​യി​ന്‍കു​ട്ടി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം മു​തി​ര്‍ന്ന മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ മു​സാ​ഫി​ര്‍ സ​മ്മാ​നി​ച്ചു.

ജു​ബൈ​ലി​ൽ ന​ട​ന്ന സി.​ബി.​എ​സ്.​ഇ സൗ​ദി​ത​ല ക്ല​സ്റ്റ​ര്‍ ഡി​ബേ​റ്റ് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഫാ​ത്തി​മ അ​ബ്ദു​ൽ ഖാ​ദ​റി​നെ​യും നൃ​ത്ത​രം​ഗ​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് യാ​സീ​ന്‍ ഹാ​ഷി​മി​നെ​യും മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രാ​യ ക​ബീ​ര്‍ കൊ​ണ്ടോ​ട്ടി​യും ജാ​ഫ​റ​ലി പാ​ല​ക്കോ​ടും ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍ക്ക് കോ​ഓ​ഡി​നേ​റ്റ​ര്‍ ക​ലാം എ​ട​യാ​ര്‍ നേ​തൃ​ത്വം ന​ൽ​കി. ഗാ​ന​സ​ന്ധ്യ​യി​ൽ മും​താ​സ് അ​ബ്ദു​റ​ഹ്മാ​ന്‍, സോ​ഫി​യ സു​നി​ൽ, ബൈ​ജു​ദാ​സ്, ഡോ. ​ഹാ​രി​സ്, ച​ന്ദ്രു, മൗ​ഷി​മി ഷ​രീ​ഫ്, കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​യ ക​ലാം, അ​ന്‍വ​ര്‍ തോ​ട്ടും​മു​ഖം, സി​മി അ​ബ്ദു​ൽ ഖാ​ദ​ര്‍, മു​ഫ്സി​ല ഷി​നു, ഷി​നു ജ​മാ​ൽ, അ​മ​ന്‍ ഫൈ​സ​ൽ എ​ന്നി​വ​ര്‍ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു.

അ​ബ്ദു​ൽ ഖാ​ദ​ര്‍, സ​ഹീ​ര്‍ മാ​ഞ്ഞാ​ലി, ജോ​ഷ് ല ​ഹാ​ഷിം കു​ടും​ബ​ങ്ങ​ളു​ടെ ക​പ്പി​ള്‍ ഡാ​ന്‍സ്, ജെ.​കെ. സു​ബൈ​ര്‍ അ​വ​ത​രി​പ്പി​ച്ച ഏ​കാം​ഗ നാ​ട​കം തു​ട​ങ്ങി​യ​വ ശ്ര​ദ്ധേ​യ​മാ​യി. കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്നി​ൽ റീം ​ഫാ​ത്തി​മ അ​ന്‍ഫ​ൽ, റി​ഫ അ​ന്‍ഫ​ൽ, അ​മീ​റ സോ​ണി, സ​മാ സ​ഫീ​ര്‍, ഐ​ഷാ ഇ​സാ​ന്‍, ഹ​നാ​ന്‍ സ​ബീ​ര്‍, സാ​ലി​ഹ സൂ​സ​ൺ, സാ​ദി​ഹാ സൈ​ന​ബ്, സാ​ബി​ഹ ഷി​നു, ന​ദാ സ​ഹീ​ര്‍, നോ​വാ സ​ഹീ​ര്‍, അ​ദ്നാ​ന്‍ സ​ഹീ​ര്‍, റി​ഷാ​ന്‍ റി​യാ​സ്.

ഷാ​ദി​ന്‍ ഷ​ബീ​ര്‍, റ​ഫാ​ന്‍ സാ​ക്കി​ര്‍, റ​യ്യാ​ന്‍ റ​ഹീം എ​ന്നി​വ​ര്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി വേ​ദി​യി​ലെ​ത്തി. ന​ദീ​റ കൊ​റി​യോ​ഗ്ര​ഫി നി​ര്‍വ​ഹി​ച്ച ഒ​പ്പ​ന, കോ​ൽ​ക്ക​ളി സം​ഘ​ങ്ങ​ൾ അ​ര​ങ്ങി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു സ​മ​ദ്, പി.​എ. അ​ബ്ദു​ൽ റ​ഷീ​ദ്, പി.​എ. അ​ബ്ദു​ൽ ജ​ലീ​ൽ, ഫൈ​സ​ൽ അ​ലി​യാ​ര്‍, എം.​എ. ഹാ​ഷിം, അ​ന്‍ഫ​ൽ ബ​ഷീ​ര്‍.

സി.​യു. ജ​മാ​ൽ എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. അ​ബ്ദു​ൽ ഹ​ക്കീം, ടി.​എ. നൗ​ഷാ​ദ്, ഷ​ജീ​ര്‍ അ​ബൂ​ബ​ക്ക​ര്‍, അ​ജാ​സ് മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് റ​ഫീ​ഖ്, കെ.​എ​സ്. അ​സീ​സ്, റ​ഫീ​ഖ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anniversaryjeddah aluva community
News Summary - 14th Anniversary of Jeddah Aluva community
Next Story