14ാമത് പ്രവാസി നാഷനൽ സാഹിത്യോത്സവ്; സംഘാടക സമിതി നിലവിൽ വന്നു
text_fieldsജിസാൻ: കലാലയം സാംസ്കാരിക വേദിയുടെ 14ാമത് സൗദി വെസ്റ്റ് പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതി നിലവിൽ വന്നു. സെപ്റ്റംബർ 11 മുതൽ നവംബർ എട്ട് വരെയാണ് സാഹിത്യോത്സവ് കാലം. എട്ട് വിഭാഗങ്ങളിൽ 99 കല, സാഹിത്യ, വൈജ്ഞാനിക ഇനങ്ങളിൽ 3,000ത്തോളം പ്രതിഭകൾ മാറ്റുരക്കും.
ഹബീബ് കോയ തങ്ങൾ, മുജീബ് എ.ആർ നഗർ, മുസ്തഫ സഅദി, അബ്ദുറഹ്മാൻ ഹാജി, അലി കാക്കു, അബ്ദുല്ല സുഹ്രി, മുഹമ്മദ് ഇർഫാൻ എന്നിവർ ഉപദേശക സമിതിയായുള്ള 101 അംഗ സംഘാടക സമിതിയിൽ ഹാരിസ് കല്ലായി (ചെയർമാൻ), താഹ കിണാശേരി, ദേവൻ ജല, ഷംസു പൂക്കോട്ടൂർ (വൈസ് ചെയർമാൻ), സിറാജ് കുറ്റ്യാടി (ജന. കൺവീനർ), അബ്ദുൽ ജലീൽ വാഴയൂർ, അഫ്സൽ സഖാഫി, സലീം സബിയ (ജോയി. കൺവീനർ), മുഹമ്മദ് കീഴ്പറമ്പ് (ഫിനാൻസ്), നിയാസ് കാക്കൂർ (മീഡിയ).
മുഹമ്മദ് സ്വാലിഹ് (റിസപ്ഷൻ), അഷ്റഫ് കുഞ്ഞുട്ടി (ഫുഡ്), നൗഫൽ വള്ളിക്കുന്ന് (സ്റ്റേജ്, സൗണ്ട്, ലോ ആൻഡ് ഓഡർ), നൗഫൽ മമ്പാട് (വളണ്ടിയർ) എന്നിവർ പ്രധാന ഭാരവാഹികളാണ്. അസീർ, ജിദ്ദ നോർത്ത്, ജിദ്ദ സിറ്റി, യാംബു, മദീന, ത്വാഇഫ്, മക്ക, തബൂക്, ജിസാൻ, അൽബഹ തുടങ്ങിയ 10 സോണുകളിൽ നിന്നുള്ള പ്രതിഭകൾ പ്രാദേശിക യൂനിറ്റ് തലം മുതൽ സെക്ടർ, സോൺ ഘട്ടങ്ങളിലായി മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തിയവർ നവംബർ എട്ടിന് ജിസാനിൽ നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കും.
സീനിയർ വിഭാഗത്തിന് നശീദയും കാമ്പസ് ജനറൽ വിഭാഗത്തിന് കൊളാഷ് മത്സരവുമാണ് പുതിയ ഇനങ്ങൾ. ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ, കാമ്പസ് എന്നീ എട്ടു വിഭാഗങ്ങളിലായാണ് മത്സരം. മൂന്നു വയസ്സു മുതൽ 30 വയസ്സ് വരെയുള്ള യുവതി യുവാക്കളാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് 0536854746, 0537069486 നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.