15 ലക്ഷത്തിലധികം തീർഥാടകരെത്തി; കൂടുതൽ പേർ ഇന്തോനേഷ്യയിൽ നിന്ന്
text_fieldsജിദ്ദ: 15 ലക്ഷത്തിലധികം വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തിയതായി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പറഞ്ഞു. ഹജ്ജിെൻറ ഒരുക്കങ്ങൾ പരിശോധിക്കാൻ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടെ മുസ്ദലിഫയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ തീർഥാടകർ ഇന്തോനേഷ്യയിൽ നിന്നാണ്.
തൊട്ടടുത്ത സ്ഥാനത്ത് പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങളാണ്. ആഭ്യന്തര തീർഥാടകർക്കായി 2,24,655 ഹജ്ജ് അനുമതി പത്രങ്ങൾ നൽകിയിട്ടുണ്ട്. 87 വ്യാജ ഹജ്ജ് സ്ഥാപനങ്ങൾ പിടിയിലായിട്ടുണ്ട്. ഹജ്ജ് അനുമതി പത്രമില്ലാത്തവരെ കൊണ്ടുവന്ന 2760 വാഹനങ്ങൾ പിടികൂടി. ഹജ്ജ് നിയമങ്ങളും നിർദേശങ്ങളും ലംഘിച്ചവരുടെ എണ്ണം ഇതുവരെ 3,55000 ആയി. 1,50000 ത്തിലധികം വാഹനങ്ങൾ തിരിച്ചയച്ചതായും ഗവർണർ പറഞ്ഞു.
മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തിന് വലിയ പ്രാധാന്യമാണ് സൗദി ഭരണകൂടം നൽകുന്നത്. അതിെൻറ ഭാഗമാണ് മക്ക റോയൽ കമീഷൻ രൂപവത്കരണം. റോയൽ കമീഷൻ രൂപവത്കരണത്തിെൻറ ഫലങ്ങൾ അടുത്തുതന്നെ കാണാം. പത്ത് വർഷത്തിനുള്ളിൽ മക്ക ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റികളിലൊന്നാകുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അറഫയിൽ ഒരുക്കിയ ആംഡ് ഫോഴ്സ് ആശുപത്രി, മക്ക വികസന അതോറിറ്റിയും ധനകാര്യ വകുപ്പും പുണ്യസ്ഥലങ്ങളിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾ, മുനിസിപ്പാലിറ്റിക്ക് കീഴിലൊരുക്കിയ സേവന സെൻററുകൾ ഗവർണർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.