Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗദിയിൽ കോവിഡ്​ ബാധിച്ച്​ ഇന്നും 16 മരണം
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ ബാധിച്ച്​ ഇന്നും 16 മരണം

text_fields
bookmark_border

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ഞായറാഴ്​ചയും 16 മരണം. ശനിയാഴ്​ചയും 16 പേരാണ്​ മരിച്ചത്​. 305 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 357 പേർ സുഖംപ്രാപിച്ചു. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 3,53,255 ആയി.

രോഗമുക്തരുടെ ആകെ എണ്ണം 3,40,304 ആയി ഉയർന്നു. ആകെ മരണസംഖ്യ 5657 ആണ്​. 7294 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 810 പേർ ഗുരുതരാവസ്​ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.4 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 57. യാംബു 47, മദീന​ 23, ബൽജുറഷി 13, ജിദ്ദ​​ 12, മക്ക​​​ 12, ബുറൈദ​ 10, ഹുഫൂഫ്​ 9, ദഹ്​റാൻ​ 8, അൽറസ്​​​ 7, ദമ്മാം 6, ഖുറയാത്​ അൽഉൗല​​​​ 6, ഹാഇൽ​ 6, മുബറസ്​ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidsaudi arabia
News Summary - 16 deaths due to covid infection in Saudi Arabia
Next Story