ജിസാനിൽ 16 കടൽപക്ഷികളെ തുറന്നുവിട്ടു
text_fieldsജിസാൻ: ദേശീയ വന്യജീവി വികസനകേന്ദ്രം 16 കടൽപക്ഷികളെ തുറന്നുവിട്ടു. ജിസാൻ മേഖലയിലെ ചെങ്കടൽ തീരത്തുള്ള ഖോർ വഹ്ലാനിലെ ദേശാടന കടൽപക്ഷി സേങ്കതത്തിലാണ് പക്ഷികളെ തുറന്നുവിട്ടത്. ദേശാടന കടൽപക്ഷികൾ മേഖലയിൽ വ്യാപിക്കുന്ന പ്രദേശങ്ങളിലാണ് തുറന്നുവിട്ടതെന്ന് കേന്ദ്രം വിശദീകരിച്ചു. അഭയകേന്ദ്രങ്ങളിൽ പുനരധിവാസം പൂർത്തിയാക്കിയ ശേഷമാണിത്.
ഇത് അന്താരാഷ്ട്ര പ്രതിബദ്ധതകൾക്കും ജീവിവർഗങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കും വിധേയമായാണ് നടപടി. ദേശീയ വന്യജീവി വികസനകേന്ദ്രം 2019ൽ സ്ഥാപിതമായത് മുതൽ വന്യജീവികളുടെ ഭീഷണി നേരിടുന്നതിനും പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും അവയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും വംശനാശഭീഷണി നേരിടുന്ന ജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമായി പ്രവർത്തിക്കുന്നതായും കേന്ദ്രം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.