ഒരു വർഷത്തിനിടെ സൗദിയിൽ പിറന്നത് 16,160 ഇരട്ടകൾ
text_fieldsയാംബു: സൗദി അറേബ്യയിൽ ഒരു വർഷത്തിനിടെ ജനിച്ചത് 16,160 ഇരട്ട കുട്ടികൾ. ഇതടക്കം രാജ്യത്തുടനീളം കഴിഞ്ഞ വർഷം ആകെ രജിസ്റ്റർ ചെയ്തത് 417,155 ജനനങ്ങളാണെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ടിൽ പറയുന്നു. റിയാദ് മേഖലയിൽ 96,619 ജനനങ്ങളാണ് 2022ൽ രേഖപ്പെടുത്തിയത്. ഇതിൽ 4,140 കുട്ടികൾ ഇരട്ടകളാണ്. ഒറ്റപ്രസവത്തിൽ മൂന്നുകുട്ടികൾ ജനിച്ച 226 സംഭവങ്ങളുമുണ്ട്. മക്ക മേഖലയിൽ 82,135 ജനനങ്ങളാണ് രജിസ്റ്റർ ചെയ്തത്. അതിൽ 3,092 ഇരട്ടകളും 162 മൂന്ന് കുട്ടികളും ജനിച്ച പ്രസവങ്ങളാണ്. മദീന മേഖലയിൽ ആകെ 31,894 ജനനങ്ങൾ രേഖപ്പെടുത്തി. 1,200 ഇരട്ടകൾ ജനിച്ചു. 70 മൂന്ന് കുട്ടികൾ വീതമുണ്ടായ പ്രസവങ്ങളും.
അസീർ പ്രവിശ്യയിൽ 32,008 ജനനം രേഖപ്പെടുത്തി. ഇതിൽ 1,054 ഇരട്ടകളും 65 മൂന്നുകുട്ടികളുമാണ്. കഴിഞ്ഞവർഷം ജീസാൻ പ്രവിശ്യയിൽ 21,498 ജനനങ്ങൾ രജിസ്റ്റർ ചെയ്തു. അതിൽ 788 ഇരട്ടകളും 39 മൂന്നുകുട്ടികളും ഉൾപ്പെടുന്നു. ഖസിം പ്രവിശ്യയിൽ 19,714 ജനനം രേഖപ്പെടുത്തി. 658 ഇരട്ട കുട്ടികളും 43 മൂന്നുകുട്ടികളും ജനിച്ചു. തബൂക്ക് മേഖലയിൽ 15,658 ജനനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 584 ഇരട്ട കുട്ടികളും 17 മൂന്ന് കുട്ടികളുമാണ്.
അൽബാഹ പ്രവിശ്യയിൽ മൊത്തം ജനനം 4,982 ആണ്. 180 ഇരട്ട ജനനവും ഒമ്പത് മൂന്ന് കുട്ടികളുടെ ജനനവുമാണ്. നജ്റാൻ പ്രവിശ്യയിൽ ആകെ 11,048 ജനനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 414 ഇരട്ട ജനനങ്ങളും 22 മൂന്ന് കുട്ടി ജനനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 490 ഇരട്ടകുട്ടികളും 33 മൂന്ന് കുട്ടികളുടെ ജനനവും ഉൾപ്പെടെ മൊത്തം 12,132 ജനനങ്ങളാണ് ഹാഇൽ പ്രവിശ്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അൽജൗഫ് മേഖലയിൽ ആകെ 13,652 ജനനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 590 ഇരട്ട ജനനങ്ങളും 44 മൂന്ന് കുട്ടികളുടെ ജനനങ്ങളും ഉൾപ്പെടുന്നു. വടക്കൻ അതിർത്തി മേഖലയിൽ 378 ഇരട്ടകുട്ടികളും 15 മൂന്നുകുട്ടികളുടെ പ്രസവവും ഉൾപ്പടെ ആകെ 7,845 ജനനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.